തൊഴില്‍ പരിചയം നേടുന്നതിന് അപേക്ഷ സമര്‍പ്പിക്കാം പട്ടികജാതി വിഭാഗത്തില്‍പെട്ട അഭ്യസ്ത വിദ്യരായ യുവതീയുവാക്കള്‍ക്ക് വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ച് ജോലി നേടുന്നതിന് പ്രവര്‍ത്തി പരിചയം നേടുന്നതിനായി ജില്ലാ പഞ്ചായത്തിലെയും നഗരസഭ സ്ഥാപനങ്ങളിലെയും എഞ്ചിനീയറിംഗ് വിഭാഗം, ആശുപത്രികള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ തൊഴില്‍ പരിചയം നല്‍കുന്നതിന് 2023-24 വര്‍ഷം ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രൊജക്ടുകള്‍ നടപ്പാക്കുന്നു. ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത് ഗ്രാമസഭാ ലിസ്റ്റില്‍ നിന്നുമാണ്. ബിഎസ്സി നഴ്സിംഗ്, ജനറല്‍ നഴ്സിംഗ്, എംഎല്‍ടി, ഫാര്‍മസി, റേഡിയോഗ്രാഫര്‍ എന്നീ പാരാ മെഡിക്കല്‍ യോഗ്യതയുളളവര്‍, എഞ്ചിനീയറിംഗ്, പോളിടെക്നിക്, ഐടിഐ, അംഗീകൃത തെറാപ്പിസ്റ്റുകള്‍, സ്പെഷ്യല്‍ എഡ്യൂക്കേറ്റേഴ്സ് തുടങ്ങിയ വിദ്യാഭ്യാസ യോഗ്യതയുളള 40 വയസില്‍ താഴെയുളള പട്ടികജാതി വിഭാഗത്തില്‍പെട്ട യുവതീ യുവാക്കള്‍ ഗ്രാമസഭാ ലിസ്റ്റില്‍ ഉള്‍പ്പെടുന്നതിന് ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് ഓഫീസുകളില്‍ അപേക്ഷ നല്‍കാം. ഫോണ്‍ : 0468 2322712 (ജില്ലാ പട്ടികജാതി വികസന ഓഫീസ്, പത്തനംതിട്ട).…
Read More