പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ /വാര്‍ത്തകള്‍ (30/01/2024 )

വനിതാ കമ്മിഷന്‍ സിറ്റിങ് :19 പരാതികള്‍ തീര്‍പ്പാക്കി പത്തനംതിട്ട ഗവ. ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ വനിതാ കമ്മിഷന്‍ അംഗം അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായിയുടെ നേതൃത്വത്തില്‍ നടന്ന ജില്ലാതല സിറ്റിങ്ങില്‍  19 പരാതികള്‍ തീര്‍പ്പാക്കി.  അഞ്ച് പരാതികളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ നിര്‍ദ്ദേശം നല്‍കി. ഒരു പരാതി ജില്ലാ ലീഗല്‍ സര്‍വീസ് അഥോറിറ്റിക്ക് അയച്ചു. 39 പരാതികള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റി. ആകെ 64 പരാതികളാണ് അദാലത്തില്‍ ലഭിച്ചത്. അയല്‍വാസി തര്‍ക്കങ്ങള്‍, കുടുംബപ്രശ്നങ്ങള്‍, ഗാര്‍ഹിക ചുറ്റുപാടിലുള്ള പരാതികള്‍ എന്നിവയാണ് അദാലത്തില്‍ ഏറെയും ലഭിച്ചത്. പാനല്‍ അഭിഭാഷകരായ അഡ്വ. എസ് സബീന, അഡ്വ. ആര്‍ രേഖ,  കൗണ്‍സിലര്‍ അമല എല്‍ ലാല്‍, വനിതാ സെല്‍ പോലീസ് ഉദ്യോഗസ്ഥരായ ദീപ മോഹന്‍, സ്മിത രാജി എന്നിവര്‍ പങ്കെടുത്തു. ലഹരിക്കെതിരേ കായിക ലഹരിയുമായി ജില്ലാ എക്സൈസ് വിമുക്തി മിഷന്‍…

Read More