അട്ടപ്പാടി മില്ലെറ്റ് ഉല്‍പ്പന്നങ്ങളുമായി നമത്ത്്തീവനഗ പത്തനംതിട്ടയില്‍ അന്തര്‍ ദേശീയ ചെറുധാന്യ വര്‍ഷത്തോടനുബന്ധിച്ച് കുടുംബശ്രീ മിഷന്‍ നടപ്പിലാക്കുന്ന അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി ഉത്പാദിപ്പിച്ച ചെറു ധാന്യങ്ങളുടെ ബോധവത്ക്കരണ യാത്ര ‘നമത്ത് തീവനഗ’ ഇന്ന്(സെപ്റ്റംബര്‍ 20)ന് ജില്ലയില്‍ എത്തും. ഇതോടനുബന്ധിച്ച് ചെറു ധാന്യങ്ങളുടെ വിപണന മേള, പോഷകാഹാര ക്ലാസുകള്‍ ,വിത്തുകളുടെ പ്രദര്‍ശനം, പോഷകാഹാര മേള എന്നിവ പത്തനംതിട്ട ടൗണ്‍ ഹാളില്‍ സംഘടിപ്പിക്കും. കേരളത്തിന്റെ ചെറുധാന്യ കലവറയായ അട്ടപ്പാടിയില്‍ കുടുംബശ്രീ മിഷന്‍ നടപ്പാക്കുന്ന ആദിവാസി സമഗ്ര വികസന പദ്ധതിയിലൂടെ ഉല്‍പ്പാദിപ്പിച്ച മില്ലെറ്റുകളും മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളും മിതമായ വിലയില്‍ മേളയില്‍ ലഭ്യമാകും. മില്ലെറ്റുകളുടെ ഉല്‍പ്പാദനവും ഉപഭോഗവും വര്‍ധിപ്പിക്കുക, അവബോധം സൃഷ്ടിക്കുക, കാലാവസ്ഥാ വ്യതിയാനവുമായി പൊരുത്തപ്പെടാനുള്ള പോഷകഗുണങ്ങളും പ്രതിരോധ ശേഷിയും കണക്കിലെടുത്ത് മില്ലെറ്റുകള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള കൂടുതല്‍ ശ്രമങ്ങള്‍ കൊണ്ടുവരിക തുടങ്ങിയവയാണ് യാത്രയിലൂടെ ലക്ഷ്യമിടുന്നത്. അട്ടപ്പാടിയില്‍ ഉല്‍പ്പാദിപ്പിക്കുന്ന വിവധതര…
Read More