പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ (15/07/2023)

ഏകദിന പരിശീലനം കേരള ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് സംരംഭകന്‍/സംരംഭക ആവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മത്സ്യത്തിന്റെ സംരംഭകത്വ സാധ്യതകള്‍, മൂല്യ വര്‍ധിത ഉത്പന്നങ്ങള്‍ എന്നിവയെകുറിച്ച് ഏകദിന പരിശീലനം  നടത്തുന്നു. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി, വില്ലിംഗ്ടണ്‍ ഐലന്‍ഡ്, കൊച്ചിയുടെ  സാങ്കേതിക സഹായത്തോടെ  സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയില്‍  ജൂലൈ 26 ന് രാവിലെ 9.30 മുതല്‍ 4.30 വരെ പരിശീലനം സംഘടിപ്പിക്കും. താത്പര്യമുളളവര്‍ കീഡിന്റെ വെബ് സൈറ്റായ ംംം.സശലറ.ശിളീ ല്‍ ഓണ്‍ലൈനായി ജൂലൈ 20 ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. തിരഞ്ഞെടുത്ത 50 പേര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. ഫോണ്‍ : 0484 2532890,2550322. ക്വട്ടേഷന്‍ ക്ഷണിച്ചു പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഉണ്ടായേക്കാവുന്ന ഭക്ഷണ മാലിന്യങ്ങള്‍, ആശുപത്രിയില്‍ നിന്നും നിര്‍മാര്‍ജനം ചെയ്യുന്നതിന് തല്‍പരരായ സ്ഥാപനങ്ങള്‍/വ്യക്തികള്‍, ഏജന്‍സികള്‍ എന്നിവരില്‍ നിന്നും നിരക്കുകള്‍ രേഖപ്പെടുത്തിയ ക്വട്ടേഷനുകള്‍ ക്ഷണിച്ചു.  ക്വട്ടേഷന്‍ സ്വീകരിക്കുന്ന…

Read More