പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ (11/04/2023)

ഗതാഗത നിയന്ത്രണം കൂടല്‍-രാജഗിരി റോഡില്‍ ബി.സി. പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഈ റോഡില്‍ കൂടിയുളള ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി.  രാജഗിരി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കലഞ്ഞൂര്‍ മാങ്കോട് വഴിയും, മുറിഞ്ഞകല്‍ അതിരുങ്കല്‍ അഞ്ചുമുക്ക് വഴിയും തിരിച്ച് പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. മലിനജലം ഓടയില്‍ ഒഴുക്കല്‍, ഹോട്ടല്‍ അടപ്പിച്ചു മലിനജലം ഓടയിലേക്ക് ഒഴുക്കിവിട്ടതിനും പഞ്ചായത്ത് ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചതിനും ഹോട്ടല്‍ ഉടമയ്ക്ക് പിഴചുമത്തുകയും ഹോട്ടല്‍ അടപ്പിക്കുകയും ചെയ്തു. മൈലപ്രയില്‍ പ്രവര്‍ത്തിച്ചിരുന്ന മാതഹോട്ടലാണ് പഞ്ചായത്ത് അധികൃതര്‍ അടപ്പിച്ചത്. മൈലപ്ര പ്രാഥമികാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മാര്‍ച്ച്മാസം നടത്തിയ പരിശോധനയില്‍ ഹോട്ടലില്‍ നിന്നുള്ള മലിന ജലം ഓടയിലേക്ക് ഒഴുക്കി വിടുന്നതായി കണ്ടെത്തിയിരുന്നു.ഒരാഴ്ചക്കകം പ്രശ്ന പരിഹാരം ഉണ്ടാകണമെന്ന് കാണിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഹോട്ടല്‍ ഉടമക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. ഒരാഴ്ചയ്ക്ക് ശേഷം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നടത്തിയ പരിശോധനയിലും മലിനജലം…

Read More