ട്രേഡ് യൂണിയന് പ്രതിനിധികളുടെയും തൊഴിലാളി – തൊഴിലുടമ പ്രതിനിധികളുടെയും യോഗം നടത്തി കേരളാ ഷോപ്സ് ആന്ഡ് കൊമേഴ്സ്യല് എസ്റ്റാബ്ലിഷ്മെന്റ് തൊഴിലാളി ക്ഷേമനിധി ബോര്ഡിന്റെ പത്തനംതിട്ട ജില്ലാ ഓഫീസിന്റെ നേതൃത്വത്തില് ട്രേഡ് യൂണിയന് പ്രതിനിധികളുടെയും, വിവിധ സംഘടനാ പ്രതിനിധികളുടെയും, തൊഴിലാളി – തൊഴിലുടമ പ്രതിനിധികളുടെയും യോഗം നടത്തി. ബോര്ഡിന്റെ ജില്ലയിലെ പ്രവര്ത്തനങ്ങള് അവലോകനം ചെയ്യുന്നതിനും, മെമ്പര്ഷിപ് വര്ധിപ്പിക്കുന്നതിനുള്ള തുടര് നടപടികള് സ്വീകരിക്കുന്നതിനുമാണ് യോഗം ചേര്ന്നത്. പത്തനംതിട്ട മുന്സിപ്പല് ടൗണ് ഹാളില് നടന്ന യോഗത്തില് ഡയറക്ടര് ബോര്ഡ് അംഗം അഡ്വ. പി. സജി അധ്യക്ഷത വഹിച്ചു. സിഐടിയു ജില്ലാ സെക്രട്ടറി പി.ബി. ഹര്ഷകുമാര്, ഐഎന്ടിയുസി ജില്ലാ ജനറല് സെക്രട്ടറി പി.കെ. ഗോപി, ബിഎംഎസ് ജില്ലാ ജനറല് സെക്രട്ടറി പി.എസ്. ശശി, ഷോപ്സ് യൂണിയന് (സിഐടിയു) ജില്ലാ സെക്രട്ടറി അഡ്വ. രവി പ്രസാദ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി…
Read More