പത്തനംതിട്ട ജില്ലയിലെ പ്രധാന സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 25/09/2023)

  അഭിമുഖം മാറ്റി കോന്നി ഗ്രാമപഞ്ചായത്തിലെ അങ്കണവാടി വര്‍ക്കര്‍മാര്‍ക്ക് സെപ്റ്റംബര്‍ 28 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന അഭിമുഖം അന്നേ ദിവസം അവധി ആയതിനാല്‍ ഒക്ടോബര്‍ 20 ലേയ്ക്ക് മാറ്റിവെച്ചതായി കോന്നി ശിശു വികസന പദ്ധതി ഓഫീസര്‍ അറിയിച്ചു. അന്തിമ വിജ്ഞാപനം പ്രസിദ്ധീകരിച്ചു ഇലന്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ അടിസ്ഥാന വസ്തു നികുതി നിരക്കുകള്‍ പുതുക്കിയും മേഖല വിഭജനം റോഡുകളുടെ തരം തിരിച്ചും സേവന ഉപനികുതി വര്‍ധനവും സംബന്ധിച്ചുളള അന്തിമ വിജ്ഞാപനം ചെയ്തത് www.tender.lsgkerala.gov.in എന്ന വെബ്സൈറ്റിലും പഞ്ചായത്ത് ഓഫീസിലും ഘടക സ്ഥാപനങ്ങളിലും പ്രസിദ്ധീകരിച്ചതായി ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ടെന്‍ഡര്‍ 2023-24 വര്‍ഷത്തില്‍ ശബരിമല മണ്ഡല പൂജ-മകരവിളക്ക് തീര്‍ഥാടനത്തോട് അനുബന്ധിച്ച് ശബരിമലയിലെ ആരോഗ്യ വകുപ്പിന്റെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് ഉപയോഗിക്കുന്നതിന് വിവിധയിനം ഓക്സിജന്‍/നൈട്രജന്‍/ കാര്‍ബണ്‍ഡൈ ഓക്സൈഡ് സിലിണ്ടറുകള്‍ നിറച്ച് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഓക്സിജന്‍ സ്റ്റോക്ക് പോയിന്റില്‍ എത്തിക്കുന്നതിന് അംഗീകൃത…

Read More