ക്വട്ടേഷന്‍ ക്ഷണിച്ചു കോന്നി/റാന്നി താലൂക്കില്‍ പ്രവര്‍ത്തിക്കുന്ന എഫ്പിഎസ് 34, 141, 142 ല്‍ നിന്നും, റാന്നി താലൂക്കില്‍ പ്രവര്‍ത്തിക്കുന്ന എഫ്പിഎസ് 149, 155, 124 ല്‍ നിന്നും റേഷന്‍ സാധനങ്ങള്‍ ഗോത്രവര്‍ഗ കോളനിയിലേക്ക് എത്തിച്ച് വിതരണം നടത്തുന്നതിനായി മൂന്ന് ടണ്‍ കപ്പാസിറ്റി ഉള്ള ചരക്ക് വാഹനം/ഫോര്‍ വീല്‍ ഡ്രൈവ് വാഹനം (ആദിവാസി ഈരുകളിലേക്കു അനുയോജ്യമായ വാഹനം താലുക്ക് സപ്ലൈ ഒഫീസര്‍മാര്‍ തെരഞ്ഞെടുക്കേണ്ടതാണ്) ഡ്രൈവര്‍ സഹിതം പ്രതിമാസ വാടകയ്ക്ക് നല്കുന്നതിന് തയ്യാറുള്ളവരില്‍ നിന്നും മത്സരാടിസ്ഥാനത്തില്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മാര്‍ച്ച് രണ്ടിന് വൈകിട്ട് അഞ്ചിനു മുന്‍പായി പത്തനംതിട്ട ജില്ലാ സപ്ലൈ ഓഫീസില്‍ നേരിട്ടോ തപാല്‍ മാര്‍ഗമോ ലഭ്യമാക്കേണ്ടതാണ്. ഫോണ്‍ :0468 2222612 എംബാങ്ക്മെന്റ് മത്സ്യകൃഷിയുടെ ജില്ലാതല ഉദ്ഘാടനം ഫെബ്രുവരി 26 ന് സംസ്ഥാന സര്‍ക്കാരിന്റെ ജനകീയ മത്സ്യകൃഷി 2023-25 എംബാങ്ക്മെന്റ് മത്സ്യകൃഷിയുടെ ജില്ലാതല ഉദ്ഘാടനം ഫെബ്രുവരി 26 ന്…
Read More