പ്രാദേശിക അവധി നാരങ്ങാനം ഗ്രാമപഞ്ചായത്തിലെ കടമ്മനിട്ട വാര്ഡിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല് പോളിംഗ് വാര്ഡിലെ എല്ലാ സര്ക്കാര് ഓഫീസുകള്ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും തെരഞ്ഞെടുപ്പ് ദിവസമായ ( ഫെബ്രുവരി 22) പ്രാദേശിക അവധി നല്കി ജില്ലാ കളക്ടര് എ.ഷിബു ഉത്തരവായി. മനുഷ്യാവകാശ കമ്മിഷന് സിറ്റിംഗ്: 36 പരാതികള് തീര്പ്പാക്കി സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് പത്തനംതിട്ട ഗവ. ഗസ്റ്റ് ഹൗസ് ഹാളില് നടത്തിയ സിറ്റിങില് 36 പരാതികള് തീര്പ്പാക്കി. കമ്മിഷന് അംഗം വി കെ ബീനാകുമാരിയുടെ അധ്യക്ഷതയില് നടന്ന സിറ്റിങില് 67 പരാതികളാണ് പരിഗണിച്ചത്. ആകെ 118 കേസുകളാണ് കമ്മിഷന് ലഭിച്ചത്. വഴി തര്ക്കം, മരം മുറിക്കല് എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ് ഏറെയും. വിവിധ പരാതികളില് ബന്ധപ്പെട്ട വകുപ്പുകള്, സ്ഥാപനങ്ങള് എന്നിവരോട് റിപ്പോര്ട്ട് ആവശ്യപ്പെട്ടു. പരാതിക്കാര് ഹാജരാകാത്തതുള്പ്പടെയുള്ള കേസുകള് അടുത്ത സിറ്റിംഗിലേക്ക് മാറ്റിവെച്ചു. സംരംഭകര്ക്കായി മേള സംഘടിപ്പിച്ചു പെരിങ്ങര ഗ്രാമപഞ്ചായത്തില് സംരംഭകര്ക്കായി…
Read More