പത്തനംതിട്ട ജില്ലയിലെ പ്രധാന സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 08/12/2022)

അപേക്ഷ ക്ഷണിച്ചു ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി യുവതി, യുവാക്കള്‍ക്ക് തെരുവ് നായ്ക്കളെ ശാസ്ത്രീയമായി പിടിക്കുന്നതിനും, നിയന്ത്രിച്ചു വന്ധീകരണം,  മാറ്റിപ്പാര്‍പ്പിക്കല്‍ തുടങ്ങിയ ആവശ്യത്തിലേക്ക് ഉപയോഗപ്പെടുത്തുന്നതിനും ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ ചുമതലയില്‍ അഞ്ചുദിവസം ദൈര്‍ഘ്യമുള്ള പ്രായോഗിക പരിശീലനം നടത്തുന്നു. താല്പര്യമുള്ള കായികശേഷിയുള്ള പത്താം ക്ലാസ് പാസായ യുവതി, യുവാക്കള്‍ അതത് ഗ്രാമപഞ്ചായത്ത് മൃഗാശുപത്രി മുഖേന അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി ഡിസംബര്‍ 20.   യോഗ ഇന്‍സ്ട്രക്ടറുടെ ഒഴിവ് നാരങ്ങാനം ഗവ.ഹോമിയോ ഡിസ്പെന്‍സറിയില്‍ (ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്റര്‍) യോഗ ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് ആയുഷ് മിഷന്‍ മുഖേന കരാര്‍ അടിസ്ഥാനത്തില്‍ ഒരുവര്‍ഷത്തേക്ക് പ്രതിമാസം 8000 രൂപ നിരക്കില്‍ 50 വയസില്‍ താഴെയുളളവരെ നിയമിക്കുന്നു. അംഗീകൃത സര്‍വകലാശാലകള്‍ /ഗവണ്‍മെന്റില്‍ നിന്നോ ഒരു വര്‍ഷത്തില്‍ കുറയാത്ത യോഗ പരിശീലന സര്‍ട്ടിഫിക്കറ്റോ അംഗീകൃത സര്‍വകലാശാലയില്‍ നിന്നുളള യോഗ പി.ജി സര്‍ട്ടിഫിക്കറ്റ്…

Read More