കുടിശിക ഒടുക്കുന്നതിന് അവസരം കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പത്തനംതിട്ട -കേരള ഓട്ടോ മൊബൈല്‍ വര്‍ക്ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് കുടിശിക ഒടുക്കുന്നതിന് മാര്‍ച്ച് 31 വരെ കാലാവധി അനുവദിച്ചു. കുടിശിക ഒടുക്കുവാനുളള തൊഴിലാളികള്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് പത്തനംതിട്ട ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2320158. ഉപതെരഞ്ഞെടുപ്പ് പത്തനംതിട്ട ജില്ലയില്‍ ജി 04 കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത്, 07 അമ്പാട്ട് ഭാഗം വാര്‍ഡിലേക്ക് ഫെബ്രുവരി 28 ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി വരണാധികാരി, ഉപവരണാധികാരി എന്നിവരുടെ യോഗം ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ആര്‍. രാജലക്ഷ്മിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. യോഗത്തില്‍ തെരഞ്ഞെടുപ്പ് നടത്തിപ്പ് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നല്‍കി. മണിനാദം 2023 നാടന്‍പാട്ട് മത്സരം കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് കലാഭവന്‍ മണിയുടെ സ്മരണാര്‍ത്ഥം ‘മണിനാദം 2023’ സംസ്ഥാനതല നാട്ടന്‍പാട്ട്…
Read More