കോന്നി: കോന്നി ഗവ മെഡിക്കൽ കോളേജിന്‍റെ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള പദ്ധതി ഒക്ടോബർ മാസത്തിൽ ചേരുന്ന കിഫ്ബി ബോര്‍ഡിന്‍റെ പരിഗണനയ്ക്കായി സമർപ്പിക്കാൻ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ യോഗത്തിൽ തീരുമാനമായതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. 338.5 കോടി രൂപയുടെ പദ്ധതിയാണ് രണ്ടാം ഘട്ടത്തിനായി തയ്യാറാക്കിയിരിക്കുന്നത്. കിഫ്ബി ബോർഡിൽ സമർപ്പിക്കുന്നതിനാവശ്യമായ നടപടിക്രമങ്ങൾ ഒരാഴ്ചയ്ക്കകം പൂർത്തീകരിക്കും. രണ്ടാം ഘട്ട അനുമതി ലഭിച്ചാൽ മാത്രമേ കിടത്തി ചികിത്സ ആരംഭിക്കാൻ കഴിയുകയുള്ളു. ഒന്നാം ഘട്ടത്തിൽ നിർമ്മാണം പൂർത്തിയാക്കിയ ആശുപത്രി കെട്ടിടത്തിലേക്കാവശ്യമായ ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള 87 കോടി രൂപ രണ്ടാം ഘട്ട പദ്ധതിയിലൂടെ അനുവദിക്കേണ്ടതുണ്ട്. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയിൽ മെഡിക്കൽ കോളേജ് പ്രവർത്തനമാരംഭിക്കാനുള്ള അപേക്ഷ തയ്യാറാക്കി സമർപ്പിക്കുന്നതിന് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിനെ ചുമതലപ്പെടുത്തിയതായി മെഡിക്കൽ എഡ്യുക്കേഷൻ ഡയറക്ടർ ഡോ: എ റംലാബീബി യോഗത്തിൽ പറഞ്ഞു. 50 സീറ്റിനുള്ള അനുമതിയാണ് തേടുന്നത്.…
Read More