കോന്നി മണ്ഡലത്തില്‍ നിയമം ലംഘിച്ചുളള ക്വാറികൾ അനുവദിക്കില്ല

  നിയമലംഘനത്തിലൂടെ ഇനിയൊരു ക്വാറി പോലും കോന്നി മണ്ഡലത്തിൽ വരാൻ അനുവദിക്കില്ലെന്ന് അഡ്വ. കെ.യു.ജനീഷ്‌കുമാർ എം.എൽ.എ. പറഞ്ഞു. കലഞ്ഞൂരിൽ പുതിയതായി വരാൻ പോകുന്ന ക്വാറികളുടെ ആശങ്കകൾ പങ്കുെവച്ച് ശാസ്ത്രസാഹിത്യ പരിഷത്ത് കോന്നി മേഖലാ കമ്മിറ്റി നടത്തിയ വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി. പ്രസിഡന്റ് ബാബു ജോർജ് മറ്റൊരു കവളപ്പാറയായി കലഞ്ഞൂരിനെ മാറ്റരുതെന്ന് ഡി.സി.സി. പ്രസിഡന്റ് ബാബു ജോർജ് ആവശ്യപ്പെട്ടു. പുതിയ ക്വാറികൾ ഇവിടെ അനുവദിക്കരുത്. ഇതിനായി ജില്ലാ ഭരണകൂടം വേണ്ട കാര്യങ്ങൾ ചെയ്യണം. ജനങ്ങളുടെ പരാതി കലഞ്ഞൂർ പഞ്ചായത്ത് ഓഫീസിൽ വെച്ച് കേൾക്കുന്നതിനുള്ള ക്രമീകരണമാണ് ജില്ലാ ഭരണകൂടം ചെയ്യേണ്ടതെന്നും ബാബു ജോർജ് ആവശ്യപ്പെട്ടു. വിഴിഞ്ഞത്തിനായി കലഞ്ഞൂരിൽ ഖനനം: കലഞ്ഞൂർ ഗ്രാമപ്പഞ്ചായത്ത് പ്രതിഷേധപ്രമേയം പാസാക്കും വിഴിഞ്ഞം പദ്ധതിക്കായി ജനവാസമേഖലയിൽ പുതിയ അഞ്ച് ക്വാറികൾ അനുവദിക്കാനുള്ള നീക്കത്തിനെതിരേ കലഞ്ഞൂർ ഗ്രാമപ്പഞ്ചായത്ത് പ്രതിഷേധപ്രമേയം പാസാക്കുമെന്ന് പ്രസിഡന്റ് എം.മനോജ്കുമാർ. പഞ്ചായത്തിലെ നിലവിലുള്ള…

Read More