konnivartha.com: 52 ദിവസത്തെ ട്രോളിംഗ് നിരോധനം നിലവിൽ വന്നതോടെ കേരളത്തില്‍ അട വെച്ച മീനുകള്‍ക്കും വില കൂടി . ട്രോളിംഗ് നിരോധനത്തിനു മുന്നേ രണ്ടു മാസക്കാലത്തേക്ക് പല ഭാഗത്തും മീനുകള്‍ അട വെച്ചിരുന്നു .ആ മീന്‍ ഇപ്പോള്‍ വിപണിയില്‍ എത്തിച്ചു കൊള്ള ലാഭം കൊയ്യുന്നു . അധികാരികളുടെ ഭാഗത്ത് നിന്നും യാതൊരു പരിശോധനയും ഇല്ല . വില കൂട്ടി വിറ്റാലും ആരും ചോദിക്കാന്‍ ഇല്ല . ഹാര്‍ബറില്‍ ഒരു കിലോ മത്തിയുടെ വില കേട്ടാല്‍ ഒരു മാസം മുന്നേ ചത്ത മീന്‍ പോലും നന്നായി ഒന്ന് പിടയ്ക്കും . മുന്നൂറു രൂപയാണ് ഹാര്‍ബറില്‍ വില . ചെറുകിട കച്ചവടക്കാര്‍ നാല്‍പ്പതു രൂപ വരെ കൂട്ടിയാണ് വില്‍പ്പന നടത്തുന്നത് . 52 ദിവസം നീണ്ടു നില്ക്കുന്ന ട്രോളിംഗ് നിരോധനം ജൂലൈ 31 ന് അവസാനിക്കും.അതുവരെ മീനുകള്‍ക്ക് പൊന്നും…
Read More