konnivartha.com: ‘മണ്ണും മരങ്ങളും കൊണ്ടുണ്ടാക്കിയ പുല്ലു മേഞ്ഞ വീടുകളായിരുന്നു ഞങ്ങളുടേത്, അത് മുൻപ്. ഇപ്പോൾ ഞങ്ങൾക്ക് സർക്കാർ അടച്ചുറപ്പുള്ള നല്ല വീടുകൾ നൽകി’ – സംസ്ഥാനത്തെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടുക്കി ജില്ലയിലെ ഇടമലക്കുടി നിവാസി മുരുകരാജിന്റെ വാക്കുകളാണിത്. മുരുകരാജിന് ഗംഭീര ഓണസമ്മാനമാണ് ഇത്തവണ സർക്കാർ നൽകുന്നത്. സംസ്ഥാന സർക്കാർ നിർമ്മിച്ച് നൽകിയ അടച്ചുറപ്പുള്ള വീട്ടിലേക്ക് ഓണത്തിന് താമസം മാറാനൊരുങ്ങുകയാണ് മുരുകരാജും കുടുംബവും. കനത്ത മഴ കാരണം വീട് പണിക്ക് ഇടയ്ക്ക് തടസം നേരിട്ടെങ്കിലും നിർമ്മാണം പൂർത്തിയാക്കി പുതിയ വീട്ടിൽ ജീവിതം ആരംഭിക്കുന്നതിന്റെ സന്തോഷത്തിലാണ് ഇവർ. പെട്ടിമുടിയിൽ ചുമട്ട് തൊഴിലാളിയായിരുന്ന ഇടമലക്കുടി സൊസൈറ്റികുടിയിലെ രാമനും വീട് കിട്ടിയതിന്റെ സന്തോഷത്തിലാണ്. രാമന്റെ വീടിന്റെ തറ നിർമ്മാണം പൂർത്തിയായി. ബാക്കി പണികൾ നടന്നു വരുന്നു. സഹോദരിയുടെ വീടിന്റെ നിർമ്മാണവും അവസാനഘട്ടത്തിലാണ്. മഴയും വെയിലും മഞ്ഞും കൊള്ളാതെ അടച്ചുറപ്പുള്ള വീട്ടിൽ…
Read More