konnivartha.com/ കൊച്ചി: ചെന്നൈയിലെ മദ്രാസ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ നടക്കുന്ന 2024 ഐഡിമിത്സു ഹോണ്ട ഇന്ത്യ ടാലന്റ് കപ്പിന്റെ അഞ്ചാം റൗണ്ടിലും അപ്രമാദിത്യം തുടര്‍ന്ന് ഹോണ്ട റേസിങ് ഇന്ത്യയുടെ മലയാളി താരം മൊഹ്സിന്‍ പറമ്പന്‍. എന്‍എസ്എഫ്250ആര് ഓപ്പണ്‍ ക്ലാസില്‍ ഹോണ്ട റേസിങ് ഇന്ത്യയുടെ യുവ റൈഡര്‍മാരുടെ റേസിങ് വൈദഗ്ധ്യത്തിനാണ് അവസാന റൗണ്ടിലെ ആദ്യറേസ് സാക്ഷ്യം വഹിച്ചത്. ആറ് ലാപ്പ് റേസില്‍ തന്ത്രപരമായ നീക്കങ്ങളിലൂടെ മുന്നേറിയ മൊഹ്സിന്‍ ശ്രദ്ധേയമായ വിജയം ഉറപ്പിക്കുകയായിരുന്നു. ഈ ജയത്തോടെ കിരീടത്തിനായുള്ള സ്ഥാനവും മൊഹ്സിന്‍ ഏറെക്കുറേ ഭദ്രമാക്കി. ആകെ 11:22.331 സമയത്തിലാണ് മലപ്പുറം സ്വദേശി റേസ് പൂര്‍ത്തിയാക്കിയത്, 1:51.977 ആയിരുന്നു മികച്ച ലാപ് സമയം. 11:22.425 സമയത്തില്‍ ഫിനിഷ് ചെയ്ത സിദ്ധേഷ് സാവന്ത് ശക്തമായ പ്രകടനത്തോടെ രണ്ടാം സ്ഥാനം നേടി. 1:51.980 ആയിരുന്നു സിദ്ധേഷിന്റെ മികച്ച ലാപ് സമയം. ആറ്…
Read More