konnivartha.com: 2024 ഫെബ്രുവരി 17 ന് കണ്ണൂർ ജില്ലയിൽ ഉയർന്ന താപനില 38°C വരെയും, കോട്ടയം ജില്ലയിൽ 37°C വരെയും, ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ 36°C വരെയും (സാധാരണയെക്കാൾ 3 – 4 °C കൂടുതൽ) താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു . കോട്ടയത്തും സീസണിലെ ഏറ്റവും ഉയര്‍ന്ന ചൂട് (37.7 ഡിഗ്രി സെല്‍ഷ്യസ്) രേഖപ്പെടുത്തി. സാധാരണയിലും 3.6 ഡിഗ്രി കൂടുതലാണിത്. കോഴിക്കോട് 36.4, ( 3°c കൂടുതല്‍ ), നെടുമ്പാശ്ശേരിയിലും ( 2°c കൂടുതല്‍ ), പുനലൂര്‍ ( 0.9°c കൂടുതല്‍ ) 36.4, കരിപ്പൂര്‍ വിമാനത്താവളത്തില്‍ 36.2 (2.6°c കൂടുതല്‍), ആലപ്പുഴ 35.6 (2.6°c കൂടുതല്‍) എന്നിങ്ങനെയാണ് വെള്ളിയാഴ്ചത്തെ താപനില. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ…
Read More