സംസ്ഥാനത്ത് കരിമീന്‍, കാളാഞ്ചി, പൂമീന്‍ ഹാച്ചറി വരുന്നു

  സിബയും ഫിഷറീസ് വകുപ്പും ധാരണാപത്രം ഒപ്പുവെച്ചു സംസ്ഥാനത്ത് കരിമീന്‍, കാളാഞ്ചി, പൂമീന്‍ എന്നിവയുടെ വിത്തുല്‍പാദന കേന്ദ്രം വരുന്നു. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേന്ദ്ര ഓരുജല കൃഷി ഗവേഷണ സ്ഥാപനത്തിന്റെ (സിബ) സാങ്കേതിക സഹായത്തോടെ സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിലാണ് വിത്തുല്‍പാദന കേന്ദ്രം വരുന്നത്. തിരുവനന്തപുരം ജില്ലയിലെ ഓടയത്താണ് മള്‍ട്ടി സ്പീഷീസ് ഹാച്ചറി സ്ഥാപിക്കുന്നത്. കേരളത്തിലെ ഓരുജല മത്സ്യകര്‍ഷകര്‍ക്ക് ഏറെ പ്രയോജനകരമാകുന്ന പദ്ധതിയാണിത്.   അയല്‍ സംസ്ഥാനങ്ങളില്‍ ഉല്‍പാദിപ്പിച്ച മത്സ്യക്കുഞ്ഞുങ്ങളാണ് നിലവില്‍ കേരളത്തിലെ കര്‍ഷകര്‍ കൃഷിക്കായി ഉപയോഗിക്കുന്നത്. വിത്തുകളുടെ ലഭ്യതയുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള മാര്‍ഗമെന്ന നിലക്കാണ് മന്ത്രി ജെ മെഴ്സിക്കുട്ടിയമ്മയുടെ താല്‍പര്യമപ്രകാരം ഫിഷറീസ് വകുപ്പ് സിബയുടെ വിത്തുല്‍പാദന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താന്‍ മുന്നോട്ടുവന്നത്.   ആദ്യപടിയായി, സിബയും ഫിഷറീസ് വകുപ്പിന് കീഴിലെ അഡാക്കും (ഏജന്‍സി ഫോര്‍ ഡവലപ്‌മെന്റ് ഓഫ് അക്വാകള്‍ച്ചര്‍) ധാരണാപത്രം ഒപ്പുവെച്ചു. വര്‍ഷം മുഴുവന്‍ പ്രവര്‍ത്തിക്കുന്ന…

Read More