റൈഡറെ ഉറക്കത്തിൽ നിന്നുണർത്തുന്ന ഹെൽമറ്റ്, പ്ലാസ്റ്റിക്കിൽ നിന്ന് ഇന്ധനം – ശ്രദ്ധേയമായി യുവ ബൂട്ട് എക്‌സ്‌പോ

  konnivartha.com : കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ് ഡെവലപ്മെന്റ് (കിഡ്) സംഘടിപ്പിക്കുന്ന യുവ ബൂട്ട് ക്യാംപിലെ വിദ്യാർഥി സംരംഭകരുടെ എക്സ്പോ ശ്രദ്ധേയമാകുന്നു. വൈവിധ്യം നിറഞ്ഞ സംരംഭങ്ങളുടെയും സംരംഭകത്വ ആശയങ്ങളുടെയും പ്രദർശനമാണ് തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിൽ നടക്കുന്ന കോൺക്ലേവിൽ ഒരുക്കിയിട്ടുള്ളത്. പ്ലാസ്റ്റിക് സംസ്‌കരണത്തിനും, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗപ്പെടുത്തിയുള്ള അധ്യാപനത്തിനും എന്നു വേണ്ട തേങ്ങയും അടക്കയും പൊളിക്കുന്നതിനുവരെ നൂതന ആശയങ്ങൾ അവതരിപ്പിക്കുകയാണ് വിദ്യാർഥി സംരംഭകർ. ബൈക്ക് ഓടിക്കുന്നതിനിടയിൽ ഉറങ്ങിപ്പോയാൽ റൈഡറെ വിളിച്ചുണർത്തുന്ന ഹെൽമറ്റുമായാണ് കോഴിക്കോട് എഡബ്ല്യൂഎച്ച് എഞ്ചിനിയറിങ് കോളജിലെ ആദർശും ജിജുവും എക്‌സ്‌പോയിൽ എത്തിയിട്ടുള്ളത്. ഹെൽമറ്റിന്റെ മുൻവശത്തു ഘടിപ്പിച്ച സെൻസറിലൂടെ ഡ്രൈവറുടെ കണ്ണുകളെ നിരീക്ഷിക്കുകയാണ് ഈ സംവിധാനത്തിൽ ചെയ്യുന്നത്. ഹെൽമറ്റിനകത്തു ഘടിപ്പിച്ചിരിക്കുന്ന ബോർഡും ബാറ്ററിയും ഉപയോഗിച്ചാണ് ഇത് പ്രവർത്തിക്കുന്നത്. റൈഡറുടെ കണ്ണുകൾ രണ്ടു സെക്കൻഡിൽക്കൂടുതൽ സമയം അടഞ്ഞിരുന്നാൽ സെൻസറിൽ നിന്നു ബോർഡിലേക്ക് സന്ദേശമെത്തും. ഇതോടെ ഹെൽമറ്റിനകത്തു ഘടിപ്പിച്ചിരിക്കുന്ന അലാം…

Read More