പത്തനംതിട്ട ജില്ലയില്‍ ഹലോ ഇംഗ്ലീഷ്  ജില്ലാതല അധ്യാപക പരിശീലനം പൂര്‍ത്തിയായി

     സമഗ്ര ശിക്ഷാ കേരളത്തിന്റെ ഗുണതാ പ്രവര്‍ത്തനങ്ങളിലുള്‍പ്പെടുത്തി നടന്നുവരുന്ന ഇംഗ്ലീഷ് ഭാഷാ പഠന പരിപോഷണ പരിപാടിയായ ഹലോ ഇംഗ്ലീഷിന്റെ ക്ലസ്റ്റര്‍തല കൂട്ടായ്മകള്‍ക്ക്  മുന്നോടിയായുള്ള ജില്ലാതല അധ്യാപക പരിശീലനം കോഴഞ്ചേരിയില്‍ നടത്തി.  കോഴഞ്ചേരി ബി.ആര്‍.സി.യില്‍ എസ്.എസ്.കെ.ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ എ.പി.ജയലക്ഷ്മി പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രോഗ്രാം ഓഫീസര്‍ എ.കെ പ്രകാശിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍  ബി.പി.സി.മാരായ ഷിഹാബുദ്ദീന്‍ റാവുത്തര്‍, കെ.ജി പ്രകാശ് കുമാര്‍, ട്രെയിനര്‍ സുഗന്ധമണി, ക്ലസ്റ്റര്‍ കോ-ഓര്‍ഡിനേറ്റര്‍ ജേക്കബ് സാം എന്നിവര്‍ പങ്കെടുത്തു.  ആദ്യ ദിവസം 1, 2 എന്നീ ക്ലാസുകളുടെ ജില്ലാതല പരിശീലനം കോഴഞ്ചേരി സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും, യു.പി.വിഭാഗം ബി.ആര്‍.സി.ഹാളിലും നടന്നു. രണ്ടാം ദിവസം ബി.ആര്‍.സി.ഹാളില്‍ ക്ലാസ് 3,4 ന്റെ പരിശീലനവും നടന്നു. പതിനൊന്ന് ഉപജില്ലകളില്‍ നിന്നായി 61 പങ്കാളികളും 6 റിസോഴ്സ് പേഴ്സണ്‍സും പരിശീലന പരിപാടിയില്‍…

Read More