മെഡിക്കൽ ലബോറട്ടറി ഓണേഴ്‌സ് അസോസിയേഷൻ ഏരിയാ സമ്മേളനം നടന്നു

Spread the love

 

konnivartha.com : മെഡിക്കൽ ലബോറട്ടറി ഓണേഴ്‌സ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ ഏരിയാ സമ്മേളനവും, ബോധവത്കരണ പരിപാടിയും നടന്നു.mloa യുടെ ജില്ല പ്രസിഡന്റ് വിഷ്ണു പി വി യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സാമൂഹിക പ്രവർത്തക ഡോക്ടർ എംഎസ് സുനിൽ ഉത്ഘാടനം നിർവഹിച്ചു.

കൊല്ലം ജില്ല പ്രസിഡന്റ് ബിജോയ്‌ വി തോമസ് മുഖ്യ പ്രഭാഷണം നടത്തി. ആശ ദേവി കെ ജില്ല ലേബർ ഓഫീസ് പത്തനംതിട്ട പങ്കെടുത്തു, തുടർന്ന് വിജയകരമായി 25 വർഷം പൂർത്തീകരിച്ച ജില്ലയുടെ ലാബ് ഉടമകളെ ആദരിച്ചു. തുടർന്ന് ഐ സി ചെറിയാൻ, നൗഷാദ് മേത്തർ,എൽസി ജേക്കബ്, തുടങ്ങിയവർ ആശംസകൾ അറിയിച്ചു. തുടർന്ന്,ബോധവത്കരണ ക്ലാസ്സ്‌ സജിത്ത് ഗോപിനാഥ് ടെക്‌നിഷൻ മാർക്ക് ക്ലാസുകൾ എടുത്തു,ജില്ല സെക്രട്ടറി അനിൽ കെ രവി, ജില്ല ട്രഷറര്‍ ബിനോയ്‌ തോമസ് പങ്കെടുത്തു.

error: Content is protected !!