konnivartha.com : പത്തനംതിട്ട ജില്ലയില്‍ ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാ പ്രവചനം . ഇതിനാല്‍ ആഗസ്റ്റ് 30,31 സെപ്തംബര്‍ 1,2 തീയതികളില്‍ വിവിധ അലേര്‍ട്ട് പ്രഖ്യാപിച്ചു . ആഗസ്റ്റ് 30,31 തീയതികളില്‍ ഓറഞ്ച് അലേര്‍ട്ട് , സെപ്തംബര്‍ 1,2 തീയതികളില്‍ മഞ്ഞ അലേര്‍ട്ട് എന്നിവയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചത് . വെള്ളപൊക്കം ,മണ്ണിടിച്ചില്‍ ,ഉരുള്‍പൊട്ടല്‍ എന്നീ സാധ്യതകള്‍ നിലനില്‍ക്കുന്നു . ജനം ജാഗ്രത പാലിക്കണം എന്ന് അറിയിപ്പില്‍ പറയുന്നു 29-08-2022: പത്തനംത്തിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലേർട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. 29-08-2022: കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ.…
Read More