konnivartha.com: സംസ്ഥാനത്ത് കാലവർഷം ഇന്ന് (മെയ് 24) എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചു. സാധാരണയിലും 8 ദിവസം മുൻപേ എത്തിയ കാലവർഷം 2009 ന് ശേഷം (മെയ് 23) ഏറ്റവും നേരത്തെ എത്തിയ കാലവർഷമാണ് ഇത്തവണത്തേത്. 1990 (മെയ് 19) ആയിരുന്നു 1975 ന് ശേഷം ഏറ്റവും നേരത്തെ കേരളത്തിൽ കാലവർഷം എത്തിയത്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. റെഡ് അലർട്ട് 24/05/2025: കണ്ണൂർ, കാസറഗോഡ് 25/05/2025: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് 26/05/2025: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. അതിതീവ്രമായ…
Read Moreടാഗ്: heavy rain
കനത്ത മഴ സാധ്യത : തിരുവനന്തപുരം ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു
konnivartha.com: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം (RED ALERT) : അടുത്ത മൂന്നു മണിയ്ക്കൂർ മാത്രം) ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. konnivartha.com: Heavy rainfall with surface wind speed likely to be 50 kmph (in Gusts) is very likely to occur at isolated places in the Thiruvananthapuram (RED ALERT : Valid Only for the next Three Hours) district of Kerala.
Read Moreബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു
വടക്കൻ കേരളത്തിന് മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നു. കേരളത്തിൽ അടുത്ത5 ദിവസം ഇടി / മിന്നൽ / കാറ്റ് ( 49-50 km/hr) കൂടിയ മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യത. ഒറ്റപെട്ട സ്ഥലങ്ങളിൽ മെയ് 22, 23 തീയതികളിൽ അതിതീവ്രമായ മഴയ്ക്കും, മെയ് 22 മുതൽ മെയ് 24 വരെ ഒറ്റപെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും, മെയ് 22 മുതൽ മെയ് 25 വരെ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തമിഴ്‌നാട് ആന്ധ്രാ തീരത്തിനു അകലെയായി ന്യുനമർദ്ദം ( Low Pressure Area ) രൂപപ്പെട്ടു. വടക്ക് കിഴക്ക് ദിശയിൽ സഞ്ചരിക്കുന്ന ന്യുനമർദ്ദം മെയ് 24 രാവിലെയോടെ മധ്യ ബംഗാൾ ഉൾക്കടലിൽ തീവ്ര…
Read Moreകോന്നിയില്‍ ശക്തമായ മഴയും ഇടിയും മിന്നലും
konnivartha.com: കോന്നിയില്‍ വൈകിട്ട് മുതല്‍ ശക്തമായ മഴയും ഇടിയും മിന്നലും കാറ്റും . പല സ്ഥലത്തും വൈദ്യുതി ഇല്ല . ചിലയിടങ്ങളില്‍ ശക്തമായ കാറ്റ് വീശി . വൈകിട്ട് മുതല്‍ കോന്നിയിലും കിഴക്കന്‍ മേഖലയിലും ഇടവിട്ട് ശക്തമായ മഴയാണ് .കോന്നി ടൌണ്‍ ഭാഗത്ത് ഓടകളുടെ അശാസ്ത്രീയ നിര്‍മ്മാണം മൂലം വെള്ളക്കെട്ട് ഉണ്ട് . കെ എസ് റ്റി പി റോഡ് നിര്‍മ്മാണത്തില്‍ അഴിമതി ഉണ്ട് എന്നും ജന സംസാരം . ഓടകളുടെ കാര്യത്തിലും ,വിട്ടു കിട്ടിയ സ്ഥലം കൃത്യമായി ഉപയോഗിക്കാത്തതും ,വസ്തു ഉടമകളുമായി ഉള്ള അവിശുദ്ധ കൂട്ട് കെട്ടും വിജിലന്‍സ് അന്വേഷിക്കണം എന്നാണു ആവശ്യം . ശരിയായി അന്വേഷിച്ചാല്‍ കെ എസ് റ്റി പിയെ തന്നെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ഉതകുന്ന തരത്തില്‍ ഉള്ള ക്രമക്കേടുകള്‍ കോന്നിയിലെ റോഡ് പണിയില്‍ ഉണ്ടെന്നു ആക്ഷേപം ഉണ്ട് ഇടിയും മിന്നലും…
Read Moreശക്തമായ മഴ , ജാഗ്രതാ നിര്‍ദേശം: മൂഴിയാര്‍ ഡാമിന്‍റെ ഷട്ടറുകള്‍ ഉയര്‍ത്താന്‍ സാധ്യത
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ജില്ലയില്‍ ശക്തമായ മഴയ്ക്കുള്ള (യല്ലോ അലര്‍ട്ട്) മുന്നറിയിപ്പ് നല്‍കിയിട്ടുള്ള സാഹചര്യത്തിലും കക്കാട് ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ഡാമുകളില്‍ ഒന്നായ മൂഴിയാര്‍ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ ഉള്ളതിനാലും ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഡാമിലെ ജലനിരപ്പ് നിലവില്‍ 190 മീറ്ററാണ്. ഇത് 192.63 മീറ്ററായി ഉയര്‍ന്നാല്‍ ഏതു സമയത്തും മുഴിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തേണ്ടതായി വരുന്നതും ജലം കക്കാട്ട് ആറിലേക്ക് ഒഴുക്കി വിടുന്നതുമാണ്. ഇപ്രകാരം തുറന്നു വിടുന്ന ജലം ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളിലെ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നേക്കാം എന്നതിനാലും കക്കാട്ടാറിന്റെയും, പ്രത്യേകിച്ചു മൂഴിയാര്‍ ഡാം മുതല്‍ കക്കാട് പവര്‍ ഹൗസ് വരെയുള്ള ഇരു കരകളില്‍ താമസിക്കുന്നവരും, പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തേണ്ടതും, നദികളില്‍ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കേണ്ടതുമാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ…
Read Moreമഴ: അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട് (മെയ് 16)
അതിതീവ്ര മഴയെ തുടർന്ന് കേരളത്തിൽ (മെയ് 16) എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, മലപ്പുറം, വയനാട്, കാസറഗോഡ് എന്നീ ജില്ലകളിൽ ഓറഞ്ച് അലേർട്ടും തിരുവനന്തപുരം, പാലക്കാട് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം. 2018, 2019, 2020, 2021 വർഷങ്ങളിൽ ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളിലുള്ളവരും ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതിയും അപകട സാധ്യത മേഖലകൾ അഥവാ…
Read Moreപത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിൽ യെലോ അലേർട്ട്
Konnivartha. Com :ഈ മാസം 20 വരെ സംസ്ഥാനത്ത് ഒറ്റപെട്ട മഴ പെയ്യും. പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിൽ ശക്തമായ മഴ പെയ്യാൻ സാധ്യത ഉള്ളതിനാൽ യെലോ അലേർട്ട് പ്രഖ്യാപിച്ചു
Read Moreമഴ :നാളെയും മഞ്ഞ അലേർട്ട് :അച്ചൻ കോവിൽ നദിയിലും ജല നിരപ്പ് കൂടി
Konnivartha. Com :നാല് ദിവസമായി തുടരുന്ന കനത്ത മഴയിൽ മലയോര മേഖല തണുത്തു. മലകളിൽ നീരുറവകൾ പുനർജനിച്ചതോടെ കാട്ടിലെ തോടുകളിൽ വെള്ളം നിറഞ്ഞു. ഇന്നലെ രാത്രിയിൽ അച്ചൻ കോവിൽ നദിയിലെ ജല നിരപ്പ് കൂടി എങ്കിലും രാവിലെ കുറഞ്ഞു തുടങ്ങി. വനത്തിൽ ഇന്നലെ വൈകിട്ട് കനത്ത മഴ പെയ്തു. നാളെ പത്തനംതിട്ട ജില്ലയിൽ മഞ്ഞ അലേർട്ട് നേരത്തെ പ്രഖ്യാപിച്ചിരുന്നു. മഴക്കാർ കൊണ്ട് ആകാശം മൂടി കിടക്കുകയാണ്.
Read Moreമഴ: കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായതിനെത്തുടര്‍ന്ന് തലസ്ഥാനത്തും ജില്ലകളിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. പൊതുജനങ്ങള്‍ അടിയന്തരഘട്ടത്തില്‍ കണ്‍ട്രോള്‍ റൂമുകളില്‍ ബന്ധപ്പെട്ട് സഹായം തേടണമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ അറിയിച്ചു. സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം: 1079, 9495323497, 9995378870, 8281737129, 9495482815 കാസര്‍കോഡ്: 9496419781, 0499 4257700 കണ്ണൂര്‍: 9447016601, 0497 2713266 വയനാട്: 9447525745, 04936 204151 കോഴിക്കോട്: 8547950763, 0495 2371002 മലപ്പുറം: 9605073974, 0483 2736320 പാലക്കാട്: 9847864766, 0491 2505309 തൃശൂര്‍: 9446141656, 0487 2362424 എറണാകുളം: 9744091291, 0484 2423513 ഇടുക്കി: 9446151657, 04862233111 കോട്ടയം: 9446052429, 0481 2562201 ആലപ്പുഴ: 9496548165, 0477 2238630 പത്തനംതിട്ട: 9946022317, 0468 2322515 കൊല്ലം: 9061346417, 0474 2794002 തിരുവനന്തപുരം: 9495588736, 0471 2730045 ജില്ലകളില്‍ നിന്ന് ടോള്‍…
Read More