പത്തനംതിട്ട ജില്ലയില്‍ ഹെപ്പറ്റൈറ്റിസ് എ രോഗബാധ : ജാഗ്രത വേണം

KONNIVARTHA.COM: പത്തനംതിട്ട ജില്ലയില്‍ ഹെപ്പറ്റൈറ്റിസ് രോഗബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം ) ഡോ. എല്‍ അനിതകുമാരി അറിയിച്ചു. മലിനമായ ആഹാരവും കുടിവെളളവും വഴി പകരുന്ന വൈറല്‍ ഹെപ്പറ്റൈറ്റിസിന്റെ എ, ഇ വിഭാഗങ്ങളാണ് കൂടുതലായി കണ്ടു വരുന്നത്. ശരീര വേദനയോട് കൂടിയ പനി, തലവേദന, ക്ഷീണം, ഓക്കാനം, ഛര്‍ദി തുടങ്ങിയവയാണ് പ്രാരംഭരോഗ ലക്ഷണങ്ങള്‍. മൂത്രത്തിനും കണ്ണിനും മറ്റ് ശരീരഭാഗങ്ങളിലും മഞ്ഞനിറം പ്രത്യക്ഷപ്പെടും. പ്രതിരോധ പ്രവര്‍ത്തനം തുടക്കത്തില്‍ ആരംഭിച്ചാല്‍ രോഗബാധ തടയാനാവും. ആഘോഷങ്ങള്‍, വിനോദയാത്ര, ഉത്സവങ്ങള്‍ എന്നീ വേളകളില്‍ ഭക്ഷണ പാനീയ ശുചിത്വത്തില്‍ പ്രത്യേക ശ്രദ്ധവേണം. വ്യക്തി, പരിസര ശുചിത്വം പാലിക്കണം. നഖം വെട്ടി വൃത്തിയാക്കി സൂക്ഷിക്കണം. മലമൂത്ര വിസര്‍ജനം കക്കൂസുകളില്‍ മാത്രം ചെയ്യണം. ആഹാരം കഴിക്കുന്നതിന് മുമ്പും മലവിസര്‍ജനത്തിന് ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് കഴുകണം. കുഞ്ഞുങ്ങളുടെ വിസര്‍ജ്യങ്ങള്‍ സുരക്ഷിതമായി…

Read More

പ്രാരംഭ ദശയിൽ തന്നെ അർബുദം തടയാം : ഓങ്കോളജി ക്ലിനിക് പ്രവർത്തനമാരംഭിച്ചു

  konnivartha.com: പ്രാരംഭ ദശയിൽ തന്നെ അർബുദ നിർണയം നടത്തി രോഗത്തെ തടയുക എന്ന ലക്ഷ്യത്തോടെയുള്ള പ്രിവൻ്റീവ് ഓങ്കോളജി ക്ലിനിക്കിന്റെ പ്രവർത്തനവും അമൃതയിൽ ആരംഭിച്ചു. ഇതോടൊപ്പം കാൻസർ രോഗബാധിതരായവരെ തിരികെ സാധാരണ ജീവിത ക്രമത്തിലേയ്ക്ക് എത്തിക്കുന്നതിനായി പ്രവർത്തിക്കുന്ന ഓങ്കോ റിഹാബിലിറ്റേഷൻ ക്ലിനിക് കൊച്ചി അമൃത ആശുപത്രിയിൽ പ്രവർത്തനമാരംഭിച്ചു .പ്രിവൻ്റീവ് ഓങ്കോളജി ക്ലിനിക്കിൻ്റെ ഉദ്ഘാടനവും ലോഗോ പ്രകാശനവും സിനിമാതാരം ഊർമ്മിള ഉണ്ണി നിർവഹിച്ചു. കാന്‍സര്‍ ശരീരത്തെ മാത്രമല്ല, രോഗിയുടെ മനസിനെയും ബാധിച്ചേക്കാം. കാന്‍സറാണെന്ന് അറിയുന്ന നിമിഷം ഒരാള്‍ അനുഭവിക്കുന്ന മാനസികാവസ്ഥ വളരെ സങ്കീര്‍ണ്ണമാണ്. അതുകൊണ്ടു തന്നെ രോഗിയുടെ ശാരീരികവും, മാനസികവുമായ ചികിത്സ ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഓങ്കോ റിഹാബലിറ്റേഷൻ സെൻ്ററിൻ്റെ പ്രവർത്തനം അമൃത ആശുപത്രിയിൽ തുടങ്ങിയതെന്ന് റിഹാബിലിറ്റേഷൻ ക്ലിനിക്കിനു നേതൃത്വം നൽകുന്ന ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ മേധാവി ഡോ. രവി ശങ്കരൻ, ഡോ. ആനന്ദ് രാജ…

Read More