konnivartha.com: കേരള കേന്ദ്ര സര്‍വകലാശാലയില്‍ ഹിന്ദി ട്രാല്‍സ്‌ലേറ്റര്‍, ഹിന്ദി ടൈപ്പിസ്റ്റ് ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഓരോ ഒഴിവ് വീതമാണുള്ളത്. ഹിന്ദി ട്രാന്‍സ്‌ലേറ്റര്‍ എസ്.സി. സംവരണവും ഹിന്ദി ടൈപ്പിസ്റ്റ് ഒബിസി സംവരണവുമാണ്. ഹിന്ദി ട്രാന്‍സ്‌ലേറ്റര്‍ക്ക് താഴെ പറയുന്ന ഏതെങ്കിലും യോഗ്യത ഉണ്ടായിരിക്കണം. എ). ഹിന്ദിയില്‍ ബിരുദാനന്തര ബിരുദം. ബിരുദ തലത്തില്‍ ഇംഗ്ലീഷ് നിര്‍ബന്ധിത/ഐച്ഛിക വിഷയമോ പരീക്ഷാ മാധ്യമമോ ആയിരിക്കണം. ബി). ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം. ബിരുദ തലത്തില്‍ ഹിന്ദി നിര്‍ബന്ധിത/ഐച്ഛിക വിഷയമോ പരീക്ഷാ മാധ്യമമോ ആയിരിക്കണം. സി). ഹിന്ദിയോ ഇംഗ്ലീഷോ ഒഴികെ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദാനന്തര ബിരുദം. ബിരുദതലത്തില്‍ ഹിന്ദി മീഡിയവും ഇംഗ്ലീഷ് നിര്‍ബന്ധിത/ഐച്ഛിക വിഷയമോ പരീക്ഷാ മാധ്യമമോ ആയിരിക്കണം. ഡി). ഹിന്ദിയോ ഇംഗ്ലീഷോ ഒഴികെ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദാനന്തര ബിരുദം. ബിരുദതലത്തില്‍ ഇംഗ്ലീഷ് മീഡിയവും ഹിന്ദി നിര്‍ബന്ധിത/ഐച്ഛിക വിഷയമോ പരീക്ഷാ മാധ്യമമോ…
Read More