കോന്നി വാര്‍ത്ത ഡോട്ട് കോം : കുട്ടികളുടെ അശ്ലീലചിത്രങ്ങളും വീഡിയോകളും കൈവശം വയ്ക്കുകയും കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ നടത്തുന്ന പി ഹണ്ട് എന്ന് പേരിട്ട മൂന്നാംഘട്ട റെയ്ഡ് പത്തനംതിട്ട ജില്ലയില്‍ 13 സ്ഥലത്തു നടത്തിയതില്‍ 11 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 11 മൊബൈല്‍ ഫോണുകളും രണ്ടു മെമ്മറി കാര്‍ഡുകളും പിടിച്ചെടുത്തു. യുവഡോക്ടര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍. തിരുവല്ല, പുളിക്കീഴ് പോലീസ് സ്റ്റേഷനുകളിലെ കേസുകളിലാണ് ഓരോ അറസ്റ്റ്. പുളിക്കീഴ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് യുവഡോക്ടര്‍ പിടിയിലായത്. തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജില്‍ എം ബി ബി എസ് കഴിഞ്ഞ് ഹൗസ് സര്‍ജന്‍സി ചെയ്തുവരുന്ന ഡോക്ടര്‍ സേവിന്‍ ആന്റോ (23)ആണ് അറസ്റ്റിലായത്. തിരുവല്ല സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പോക്സോ ആക്ട് പ്രകാരമുള്ള കേസില്‍ ഹൈദരാബാദില്‍ എം എ വിദ്യാര്‍ത്ഥിയായ ഹരികൃഷ്ണന്‍(21) അറസ്റ്റിലായി. ഇരുവരുടെയും മൊബൈല്‍ ഫോണില്‍ കുട്ടികളുടെ…
Read More