കോന്നി വാര്‍ത്ത ഡോട്ട് കോം : ഹാരിസണ്‍ കമ്പനി കൈവശം വെച്ചിരിക്കുന്ന കോന്നി കല്ലേലിയിലെ 2885 ഹെക്ടര്‍ സ്ഥിതി ചെയ്യുന്ന എസ്റ്റേറ്റില്‍ പണിയെടുക്കുന്ന തൊഴിലാളികളെ കമ്പനി ദ്രോഹിക്കുന്നു .ആയിരത്തോളം തൊഴിലാളികള്‍ നേരത്തെ ഉണ്ടായിരുന്നു . കല്ലേലി എസ്റ്റേറ്റില്‍ 10 വര്‍ഷമായി ജോലി ചെയ്യുന്ന തൊഴിലാളികളില്‍ 199 പേര്‍ക്ക് മാത്രം ആണ് സ്ഥിര ജോലി ഉള്ളത് . അഹോരാത്രം പണിയെടുക്കുന്ന ബാക്കി തൊഴിലാളികളെ വര്‍ഷങ്ങളായി ഹാരിസണ്‍ കമ്പനി തഴഞ്ഞു . ഇവരെ സ്ഥിരപ്പെടുത്തണം എന്നാണ് ആവശ്യം .നിലവില്‍ താല്‍കാലികമായി ഉള്ള 49 തൊഴിലാളികളെയും സ്ഥിരപ്പെടുത്തണം എന്നാണ് ആവശ്യം . എസ്റ്റേറ്റിൽ നിരവധി ഒഴിവുകൾ ഉണ്ടെങ്കിലും നിലവില്‍ ഉള്ള തൊഴിലാളികളുടെ കുടുംബത്തിലെ ആളുകളെ എടുക്കുന്നില്ല. മാസം തോറും ലക്ഷകണക്കിന് രൂപയുടെ വരുമാനം താല്‍കാലിക തൊഴിലാളികളുടെ അക്ഷീണ ഫലമായി കമ്പനി നേടുന്നു എങ്കിലും താല്‍ക്കാലി ക തൊഴിലാളികളുടെ ആനുകൂല്യ കാര്യത്തില്‍…
Read More