മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30ന് വൈകിട്ട് നട തുറക്കും konnivartha.com/ ശബരിമല: മണ്ഡലകാല ഉത്സവത്തിന് പരിസമാപ്തി കുറിച്ചുകൊണ്ട് ശബരിമല ശ്രീധർമശാസ്‌താ ക്ഷേത്ര നടയടച്ചു. രാത്രി 9 മണിക്ക് അത്താഴ പൂജയും 9.40ന് ഭസ്മം മൂടലും കഴിഞ്ഞ ശേഷം 9.55ന് ഹരിവരാസനം പാടി. 10ന് ക്ഷേത്രം മേൽശാന്തി എസ്. അരുൺ കുമാർ നമ്പൂതിരി നടയടച്ചു. എക്‌സിക്യൂട്ടിവ് ഓഫീസർ ബി. മുരാരി ബാബു, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബിജു വി. നാഥ്, അസ്സിസ്റ്റന്റ് എക്സിക്യൂട്ടീവ് ഓഫീസർ ശ്രീനിവാസ്,സോപാനം സ്പെഷ്യൽ ഓഫീസർ ശ്രീകുമാർ തുടങ്ങിയവരുടെ സാനിദ്ധ്യത്തിലാണ് നടയടച്ചത്. മകരവിളക്ക് ഉത്സവത്തിനായി ക്ഷേത്രനട ഡിസംബർ 30ന് വൈകിട്ട് തുറക്കും.
Read Moreടാഗ്: harivarasanam
ഹരിവരാസനം വിശ്വമോഹനം
ഹരിവരാസനം വിശ്വമോഹനം:ശബരിമല സന്നിധാനം ശബരിമലയിൽ ദിവസവും അത്താഴപൂജയ്ക്കു ശേഷം നട അടയ്ക്കുന്നതിനു മുമ്പ് മൈക്കിലൂടെ കേൾപ്പിക്കുന്ന കീർത്തനമാണ് ഹരിവരാസനം ശബരിമലയിലെ ദിവസപൂജ. ഹരിവരാസനം പാടിത്തീരുമ്പോഴേക്കും പരികർമ്മികൾ നടയിറങ്ങും. പിന്നീട് ഒന്നൊഴിയാതെ ഓരോ നിലവിളക്കും അണച്ച് മേൽശാന്തി നട അടയ്ക്കും. അയ്യപ്പന്റെ രൂപഭാവങ്ങളെ വർണ്ണിക്കയും പ്രകീർത്തിക്കയും ചെയ്യുന്ന ഹരിവരാസനത്തിൽ ആദിതാളത്തിൽ മധ്യമാവതി രാഗത്തിൽ സംസ്കൃതപദങ്ങളാൽ ചിട്ടപ്പെടുത്തപ്പെട്ട പതിനാറ് പാദങ്ങളാണ് ഉള്ളത്. അതിൽ ഏഴുപാദം മാത്രമാണ് ശബരിമല അയ്യപ്പനെ ഉറക്കുവാൻ നടതുറന്നിരിക്കുന്ന ദിവസങ്ങളിൽ രാത്രി 10.55 ന് പാടാറുള്ളത്. ഹരിവരാസനത്തിനു ശേഷം ശബരിമലയിൽ ശരണം വിളിക്കരുത് എന്നൊരു വിശ്വാസവും നിലനിന്നു പോരുന്നു
Read Moreഅയ്യപ്പ ഭക്തി ഗാനം” ഹരിവരാസനം” പാടി ജര്‍മ്മന്‍ ഗായിക കാസ്‌മേ സ്പിറ്റ്മാൻ
konnivartha.com: ഹരിവരാസനം പാടി ജർമൻ ഗായിക കാസ്‌മേ സ്പിറ്റ്മാൻ.ഏറ്റവും മനോഹരമായ അയ്യപ്പഗാനം എന്ന് വീഡിയോയിൽ കുറിച്ചുകൊണ്ടായിരുന്നു കാസ്‌മേ ഗാനം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.കാഴ്ചപരിമിതിയുള്ള 21-കാരി കാസ്‌മേ സോഷ്യല്‍ മീഡിയായിലെ പ്രശസ്തയായ പാട്ടുകാരിയാണ്. ഭാരതീയ സംസ്‌കാരത്തോട് പ്രത്യേക അടുപ്പമാണെന്ന് കാസ്‌മേ വ്യക്തമാക്കുന്നു. ഇതിന്‍റെ ഭാഗമായി ഹിന്ദു ഭക്തിഗാനങ്ങളും ശ്ലോകങ്ങളുമെല്ലാം നേരത്തെ അവതരിപ്പിച്ചിട്ടുണ്ട് . കാഴ്ച പരിമിതികളുണ്ടെങ്കിലും പാട്ടുകള്‍ ആലപിക്കാൻ ഇത് തടസമല്ലെന്നും 21 കാരിയായ കാസ്‌മേ പറയുന്നു. നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി കാസ്‌മേയുടെ ഗാനങ്ങള്‍ കേട്ട് അഭിനന്ദിക്കുകയും നേരില്‍ കാണുകയും വീഡിയോ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവയ്‌ക്കുകയും ചെയ്തിട്ടുണ്ട്. അതുല്യമായ കഴിവുകൾക്ക് പേരുകേട്ട കാസ്മേയ്ക്ക് ഭാഷകൾ പഠിക്കാനുള്ള കഴിവുണ്ട്. ആവർത്തിച്ചുള്ള ശ്രവണത്തിലൂടെ ഇന്ത്യൻ ഗാനങ്ങൾ അനായാസമായി എടുക്കുന്നു. “എനിക്ക് 12 ഇന്ത്യൻ ഭാഷകളിൽ പാടാൻ കഴിയും, എന്നാൽ സംസ്‌കൃതത്തിലും ദക്ഷിണേന്ത്യൻ ഭാഷകളിലും പാടാനാണ് ഏറ്റവും ഇഷ്ടം,”കാസ്‌മേ പറയുന്നു . ജർമ്മൻ, ഇംഗ്ലീഷ്…
Read More