ഗ്രോ വാസുവിനെ നിരുപാധികം വിട്ടയക്കണം

    konnivartha.com: മനുഷ്യാവകാശ-തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തകന്‍ ഗ്രോ വാസുവിനെ സര്‍ക്കാര്‍ മോചിപ്പിക്കണം . നിരുപാധികം വിട്ടയക്കണം. 2016ല്‍ നിലമ്പൂരിലെ കരുളായിയില്‍ നടന്ന പോലിസ് വെടിവയ്പില്‍ രണ്ട് മാവോവാദി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അവരുടെ മൃതദേഹം ബന്ധുക്കള്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും കാണാനുള്ള അവകാശം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോലിസ് നിഷേധിച്ചതിനെ സമാധാനപരമായി ചോദ്യം ചെയ്തതിന് പ്രതികാരമായി പോലിസ് ചാര്‍ജ് ചെയ്ത കേസില്‍ ഏഴു വര്‍ഷത്തിനു ശേഷം മനുഷ്യാവകാശ-തൊഴിലാളി യൂനിയന്‍ പ്രവര്‍ത്തകനായ ഗ്രോ വാസുവിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരിക്കുകയാണ്. അനീതിയെ ചോദ്യം ചെയ്യുകയെന്നത് ജനാധിപത്യ അവകാശമാണെന്നും ഒരു കുറ്റവും ചെയ്യാത്തയാള്‍ എന്തിനാണ് പിഴയൊടുക്കേണ്ടത് എന്നുമുള്ള ചോദ്യമാണ് ഗ്രോ വാസു കഴിഞ്ഞ ദിവസം കോടതിയുടെ മുന്നില്‍ ഉന്നയിച്ചത്. നിയമപരിപാലനത്തിന്‍റെ സാങ്കേതികയില്‍ മാത്രം അഭിരമിക്കുന്നവര്‍ക്ക് ആ ചോദ്യം മുന്നോട്ടു വയ്ക്കുന്ന നൈതികവും ധാര്‍മികവുമായ രാഷ്ട്രീയം ഒരു പക്ഷെ മനസ്സിലാവണമെന്നില്ല. കേരളത്തില്‍ 2016 മുതല്‍…

Read More