ഗോവയിലെ ഗ്രീൻഫീൽഡ് അന്താരാഷ്ട്ര വിമാനത്താവളത്തെ ‘മനോഹർ ഇന്റർനാഷണൽ എയർപോർട്ട് – മോപ, ഗോവ’ എന്ന് നാമകരണം ചെയ്യുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ന്യൂ ഡൽഹി: ജനുവരി 4, 2023 മുൻ പ്രതിരോധ മന്ത്രിയും നാല് തവണ ഗോവ മുഖ്യമന്ത്രിയുമരുന്ന അന്തരിച്ച ശ്രീ മനോഹർ പരീക്കറോടുള്ള ആദരസൂചകമായി ഗോവയിലെ ഗ്രീൻഫീൽഡ് അന്താരാഷ്ട്ര വിമാനത്താവളത്തെ ‘മനോഹർ ഇന്റർനാഷണൽ എയർപോർട്ട് – മോപ, ഗോവ’ എന്ന് പേരിടുന്നതിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നൽകി. ഗോവയിലെ ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനായി, ഗോവയിലെഗ്രീൻഫീൽഡ് അന്താരാഷ്ട്ര വിമാനത്താവളത്തിന്, മോപ്പ, ‘മനോഹർ ഇന്റർനാഷണൽ എയർപോർട്ട് – മോപ’ എന്ന് നാമകരണം ചെയ്യാനുള്ള ഗോവ സംസ്ഥാന മന്ത്രിസഭയുടെ ഏകകണ്ഠമായ തീരുമാനം ഗോവ മുഖ്യമന്ത്രി അറിയിച്ചിരുന്നു ഗോവയിലെ മോപ്പയിലുള്ള ഗ്രീൻഫീൽഡ് വിമാനത്താവളം 2022 ഡിസംബറിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ആധുനിക ഗോവ…
Read More