മാളിയേക്കൽ കടവിലെ സർക്കാർ കടത്ത് വള്ളം സർവീസ് പുനരാരംഭിക്കണം

  konnivartha.com : അച്ചൻകോവിലാറിന്‍റെ ഇരുകരകളായ പത്തനംതിട്ട കോന്നി പ്രമാടം പഞ്ചായത്തിലെ ഇളകൊള്ളൂരിനെയും മലയാലപ്പുഴ പഞ്ചായത്തിലെ വെട്ടൂരിനെയും ബന്ധിപ്പിക്കുന്ന മാളിയേക്കൽ കടവിലെ വർഷങ്ങളായി നില നിന്ന സർക്കാർ കടത്ത് വള്ളം സർവീസ് പുനരാരംഭിക്കണമെന്ന് ഇരു കരയിലുമുള്ളവർ ആവശ്യപ്പെട്ടു. നിലവിൽ ഉള്ള കടത്തുകാരനു ഇരുപത്തിയഞ്ച് മാസത്തെ വേതനം ലഭിക്കാനുണ്ടെന്നും,വള്ളത്തിൻ്റെ അറ്റകുറ്റപ്പണി നടത്താൻ പോലും സാധിക്കുന്നില്ല എന്നും  കടത്തുകാരൻ  നാട്ടുകാരോട് പറയുന്നു . രണ്ടു വർഷം മുൻപ് ഇവിടെ ഉണ്ടായിരുന്ന സർക്കാരിൻ്റെ നേരിട്ടുള്ള കടത്തുകാരൻ പ്രൊമോഷൻ ആയി പോവുകയും താൽക്കാലികമായി കടത്ത് നിന്ന് പോവുകയും ചെയ്തിരുന്നു.പ്രദേശവാസികളുടെ പ്രതിഷേധത്തെത്തുടർന്ന് നിന്നു പോയ കടത്ത് സർവ്വീസ് താൽക്കാലികമായി വീണ്ടും  വേതന വ്യവസ്ഥയിൽ പ്രദേശവാസിയെ നിയമിച്ചു കടത്ത് സർവീസ് ആരംഭിക്കുകയും ചെയ്തു. എന്നാൽ സർവ്വീസ് ഒരു മാസക്കാലമായി നിന്ന അവസ്ഥയിലാണ്. വെള്ള പൊക്ക സമയത്ത് നാൽപ്പതോളം കുടുംബങ്ങൾ ആശ്രയിക്കുന്നത് ഈ കടത്തിനെയാണ്. പുനലൂർ –…

Read More