മല കയറി ശബരിമല സന്നിധാനത്ത് എത്തുന്ന അയ്യപ്പ ഭക്തര്‍ക്കും തൊഴിലാളികള്‍ക്കും, ഉദ്യോഗസ്ഥര്‍ക്കും ഒരു പോലെ ആശ്രയമാകുകയാണ് വലിയ നടപ്പന്തലിന് സമീപത്തെ ഗവ.ആശുപത്രി. ആവശ്യമായ മരുന്നുകളും, ഉപകരണങ്ങളും, ജീവനക്കാരും ആശുപത്രിയില്‍ 24 മണിക്കൂറും സജ്ജമാണെന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോ.അരുണ്‍ പ്രതാപ് പറഞ്ഞു. ഈ മാസം 14 ന് ആരംഭിച്ച ആശുപത്രിയില്‍ ഇതുവരെ 330 രോഗികള്‍ക്ക് ചികിത്സ നല്‍കി കഴിഞ്ഞു. ഉദ്യോഗസ്ഥരാണ് അധികവും ചികിത്സക്കായി എത്തിയിട്ടുള്ളത്. ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്ക് കോവിഡ് രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അവരെ ആശുപത്രിയില്‍ എത്തിക്കുന്നതിനായി ആംബുലന്‍സ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സന്നിധാനത്തു നിന്ന് ആംബുലന്‍സില്‍ പമ്പയില്‍ വരെയാണ് രോഗിയെ എത്തിക്കുക. പമ്പയില്‍ നിന്ന് വേറെ ആബുലന്‍സിലാകും രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടു പോകുക. ഇതുവരെ കോവിഡ് രോഗലക്ഷണം കണിച്ച ഏഴു പേരെ ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. എന്നാല്‍, അവര്‍ക്കെല്ലാം തന്നെ കോവിഡ് നെഗറ്റീവ് റിസല്‍ട്ടാണ് ലഭിച്ചത്. ഏഴു…
Read More