സാംക്രമികേതര രോഗങ്ങള് ഫലപ്രദമായി കുറയ്ക്കുന്നതിനായി സര്ക്കാര് – സ്വകാര്യമേഖലകളുടെ പങ്കാളിത്തം വളരെ ആവശ്യമാണെന്ന് ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു. തിരുവല്ലയില് ബിലീവേഴ്സ് ചര്ച്ച് മെഡിക്കല് കോളജ് ആശുപത്രിയില് ദേശീയ വിഭവ കേന്ദ്രം ഉദ്ഘാടനം നിര്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആല്ക്കഹോള് ആന്റ് ഡ്രഗ് ഇന്ഫര്മേഷന് സെന്റര് (അഡിക്) ഇന്ഡ്യയുമായി സഹകരിച്ചാണ് ദേശീയ വിഭവ കേന്ദ്രം ആരംഭിച്ചത്. കോവിഡ് കാലത്ത് ഏറ്റവും മികച്ച രീതിയില് സേവനപരമായി സമൂഹത്തില് നിലകൊണ്ട പാരമ്പര്യമാണ് ബിലീവേഴ്സ് ചര്ച്ച് ആശുപത്രിക്കുള്ളതെന്ന് ഗവര്ണര് പറഞ്ഞു. ഇവിടെ 30,000 ആളുകള്കള്ക്കാണ് കോവിഡ് മഹാമാരിയുടെ പ്രതിരോധ കുത്തിവെയ്പ്പ് നല്കിയതെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രിയിലെ പന്ത്രണ്ട് വിഭാഗത്തില് നിന്നുള്ള വിദഗ്ധരുടെ നേതൃത്വത്തിലാണ് ദേശീയ വിഭവ കേന്ദ്രം പ്രവര്ത്തിക്കുന്നത്. 25 ശതമാനമെങ്കിലും സാംക്രമികേതര രോഗങ്ങളാലുള്ള മരണ നിരക്ക് കുറയ്ക്കാന് സാധിക്കണമെന്ന് ഈ ഉദ്യമത്തിലൂടെ ലക്ഷ്യം…
Read More