വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് ചെലവഴിച്ചത് 5000 കോടി രൂപ: മന്ത്രി വി.ശിവന്‍കുട്ടി konnivartha.com; സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് സര്‍ക്കാര്‍ 5000 കോടി രൂപ വിനിയോഗിച്ചതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. തടിയൂര്‍ സര്‍ക്കാര്‍ മോഡല്‍ എല്‍.പി സ്‌കൂള്‍ പുതിയ കെട്ടിട ഉദ്ഘാടനം ഓണലൈനായി നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. പാഠപുസ്തക വിതരണം, അധ്യാപക പരിശീലനം, സ്‌കൂള്‍ ഉച്ചഭക്ഷണ മെനു പരിഷ്‌കരണം തുടങ്ങി എല്ലാ രീതിയിലും മികച്ച പഠനാന്തരീക്ഷം ഒരുക്കി. വിദ്യാര്‍ഥികളുടെ പഠന പുരോഗതി നിരീക്ഷിക്കാന്‍ പോര്‍ട്ടല്‍ സജ്ജമാണ്. വിദ്യാര്‍ഥിയെ രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്ക് അധ്യാപകര്‍ വഹിക്കണം. ഭിന്നശേഷി കുട്ടികള്‍ക്ക് സ്‌കൂള്‍ ഒളിമ്പിക്സ് സംഘടിപ്പിച്ചു. പാഠ്യ-പാഠ്യേതര വിഷയങ്ങളില്‍ തുല്യപ്രാധാന്യം നല്‍കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. റാന്നി മണ്ഡലത്തിലെ സ്‌കൂളുകളില്‍ നിരവധി വികസന പദ്ധതികള്‍ നടക്കുന്നു.…
Read More