konnivartha.com / കൊച്ചി: കൊതുകു പരത്തുന്ന രോഗങ്ങള്‍ വര്‍ഷം മുഴുവന്‍ ഉണ്ടാകാമെന്ന് ഭൂരിഭാഗം ഇന്ത്യക്കാരും ആശങ്കപ്പെടുന്നു. കൊതുകു പരത്തുന്ന മലേറിയ, ഡെങ്കു തുടങ്ങിയവ മഴക്കാലത്ത് മാത്രമല്ല വര്‍ഷത്തില്‍ എപ്പോള്‍ വെണമെങ്കിലും ഉണ്ടാകാമെന്നും 81 ശതമാനം ഇന്ത്യക്കാരും വിശ്വസിക്കുന്നു. ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രൊഡക്റ്റ്സില്‍ നിന്നുള്ള ഇന്ത്യയിലെ പ്രമുഖ ഹൗസ്ഹോള്‍ഡ് ഇന്‍സെക്ടിസൈഡ് ബ്രാന്‍ഡായ ഗുഡ്നൈറ്റ് ‘ഒരു കൊതുക്, എണ്ണമറ്റ ഭീഷണി’ എന്ന പേരില്‍ ഇന്ത്യയൊട്ടാകെ നടത്തിയ സര്‍വേയില്‍ വെളിപ്പെട്ടതാണ് കൗതുകരമായ ഈ കണ്ടെത്തലുകള്‍. മാര്‍ക്കറ്റ് റീസര്‍ച്ച് സ്ഥാപനമായ യൂഗവ് ആണ് സര്‍വെ നടത്തിയത്. വായു ജന്യ രോഗ നിയന്ത്രണ ദേശീയ കേന്ദ്രത്തിന്‍റെ (എന്‍സിവിബിഡിസി) റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷം മാത്രം ഇന്ത്യയില്‍ 94000 ഡെങ്കു കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ആഗസ്റ്റ് 20ന് ആഗോള കൊതുകു ദിനം വരുമ്പോള്‍ ഇത് ഒരു ഓര്‍മ്മപ്പെടുത്തലാണ്. കൊതുകില്‍ നിന്നും വര്‍ഷം മുഴുവന്‍…
Read More