അതിക്രമം നേരിട്ടാല്‍ പ്രതിരോധിക്കാന്‍ കരുത്തുള്ളവരായി പെണ്‍കുട്ടികള്‍ മാറണം – ഡെപ്യൂട്ടി സ്പീക്കര്‍

അതിക്രമം നേരിടേണ്ടി വന്നാല്‍  പ്രതിരോധിക്കാന്‍ കരുത്തുള്ളവരായി നമ്മുടെ പെണ്‍കുട്ടികള്‍ മാറണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.   നിരാലംബരായ പെണ്‍കുട്ടികളെ പ്രതിരോധത്തിനു സജ്ജരാക്കാന്‍ വനിത-ശിശുവികസന വകുപ്പ് കരാട്ടെ ഉള്‍പ്പെടെയുള്ളവയുമായി ആരംഭിച്ച പദ്ധതിയായ ധീരയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിസന്ധികളെ അഭിമുഖീകരിക്കുന്ന 10 മുതല്‍ 15 വരെ വയസുള്ള കുട്ടികളെയാണ് ഈ പദ്ധതിയില്‍ ഭാഗമാക്കുന്നത്. ആയോധന വിദ്യകള്‍ അഭ്യസിപ്പിച്ച് പെണ്‍കുട്ടികളെ ധീരകളാക്കുകയാണ് പദ്ധതി ലക്ഷ്യം വയ്ക്കുന്നത്.   അതിക്രമ സാഹചര്യങ്ങളില്‍ വനിതകള്‍ക്ക് സ്വയം സുരക്ഷ ഉറപ്പാക്കാനായി പ്രതിരോധ പരിശീലനം നല്‍കുന്നതിനും അവരില്‍ ആത്മവിശ്വാസം വളര്‍ത്തുന്നതിനുമായാണ് ധീര പദ്ധതി നടപ്പാക്കുന്നത്. ജില്ലയിലെ പള്ളിക്കല്‍, കടമ്പനാട്, ആറന്‍മുള പഞ്ചായത്തുകളിലാണ് ധീരപദ്ധതി ആദ്യഘട്ടത്തില്‍ നടപ്പാക്കുന്നത്. 10 മുതല്‍ 15 വയസുവരെയുള്ള 30 പെണ്‍കുട്ടികളെ വീതം ഓരോ പഞ്ചായത്തിലും പരിശീലനത്തിനായി തിരഞ്ഞെടുക്കും.  അതത് തദ്ദേശ സ്ഥാപനങ്ങളിലെ അംഗന്‍വാടികള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന…

Read More