മുന്നണിപ്പോരാളികള്‍ എല്ലാവരും കോവിഡ് വാക്‌സിന്‍ എടുക്കണം: ജില്ലാ കളക്ടര്‍

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത എല്ലാ മുന്നണി പോരാളികളും കോവിഡ് വാക്‌സിന്‍ എടുക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി ടി.എല്‍. റെഡ്ഡി പറഞ്ഞു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ കളക്ടര്‍ക്കൊപ്പം ഭാര്യ ഡോ. ഇന്ദ്രജയും വാക്‌സിന്‍ സ്വീകരിച്ചു. എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എബി സുഷന്‍, ആര്‍എംഒ ഡോ. ആശിഷ് മോഹന്‍കുമാര്‍, ജില്ലാ മാസ് മീഡിയാ ഓഫീസര്‍ എ. സുനില്‍കുമാര്‍, വാക്‌സിനേഷന്‍ ഓഫീസര്‍ ഗീതാകുമാരി എന്നിവര്‍ പങ്കെടുത്തു. രണ്ടാംഘട്ട കോവിഡ് വാക്‌സിനേഷനാണ് ഇപ്പോള്‍ നടക്കുന്നത്. അടുത്ത ഘട്ടത്തില്‍ 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും വിവിധ അസുഖങ്ങള്‍ ബാധിച്ചിട്ടുള്ള 60 വയസിന് താഴെയുള്ളവര്‍ക്കും വാക്‌സിനേഷന്‍ നല്‍കും. മറ്റുള്ളവര്‍ക്കായി ഇതിനു ശേഷം വാക്‌സിനേഷന്‍ നടത്തും. ആദ്യഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വാക്‌സിനേഷന്‍ നല്‍കി. ആദ്യഘട്ടത്തില്‍ ജില്ലയില്‍ 17817 പേര്‍ വാക്‌സിന്‍ സ്വീകരിച്ചു.…

Read More