പത്തനംതിട്ട ജില്ലയില്‍ തദ്ദേശ പൊതുതെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സ്വീകരിച്ച ആദ്യ ദിനമായ വ്യാഴാഴ്ച(നവംബര്‍ 12) ആകെ നാലു സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചു. പള്ളിക്കല്‍, പ്രമാടം, ഏറത്ത് ഗ്രാമപഞ്ചായത്തുകളിലും പന്തളം നഗരസഭയിലുമാണ് ഓരോ സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചത്. ഈമാസം 19 വരെ പത്രിക സമര്‍പ്പിക്കാം. രാവിലെ 11 മുതല് വൈകിട്ട് മൂന്നു വരെയാണ് പത്രിക സമര്പ്പിക്കാനുള്ള സമയം.
Read More