ശബരിമലയിലും പരിസരങ്ങളിലും വനം വകുപ്പ് പുലര്‍ത്തുന്നത് കനത്ത ജാഗ്രത. കോവിഡ് പശ്ചാത്തലത്തില്‍ നിയന്ത്രിത തോതിലെത്തുന്ന ഭക്തരെ പുലര്‍ച്ചെയും രാത്രിയും കാനന പാതയില്‍ അനുഗമിക്കുന്നത് ഉള്‍പ്പെടെ നിരവധി സേവനങ്ങളാണ് വനം വകുപ്പ് നല്‍കുന്നത്. വനം വകുപ്പിന്റെ പെരിയാര്‍ വെസ്റ്റ് ഡിവിഷനിലെ പമ്പ റേഞ്ചിന് കീഴിലാണ് സന്നിധാനവും പരിസരവും ഉള്‍പ്പെടുന്ന മല നിരകള്‍. പമ്പയില്‍ സ്ഥിതിചെയ്യുന്ന സന്നിധാനം ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്നാണ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. ഡിഎഫ്ഒ റാങ്കിലുള്ള ഒരു ഫോറസ്റ്റ് സ്‌പെഷല്‍ ഓഫീസര്‍ക്കാണ് ഈ ഓഫീസിന്റെ ചുമതല. ഇതിന് കീഴില്‍ പമ്പയിലും സന്നിധാനത്തുമായി രണ്ട് കണ്‍ട്രോള്‍ റൂമുകളും രണ്ട് റേഞ്ച് ഓഫീസര്‍മാരുമുണ്ട്. കണ്‍ട്രോള്‍ റൂമുകളുടെ പ്രവര്‍ത്തനം സുഗമമാക്കുന്നതിനായി കരിമല, നാലാംമൈല്‍, സന്നിധാനം എന്നിവിടങ്ങളില്‍ മൂന്ന് ഔട്ട് പോസ്റ്റുകളും സ്ഥാപിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ ഒരു സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍, രണ്ട് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍, പ്രൊട്ടക്ഷന്‍ വാച്ചര്‍മാര്‍ എന്നിവര്‍ സ്ഥിരം…
Read More