konnivartha.com: ശബരിമല പൂങ്കാവനത്തിൽ നിലയ്ക്കലിനും അട്ടത്തോടിനുമിടയിൽ കൊല്ലകുന്നുമല,നമ്പൻ പാറ കോട്ട ഭാഗങ്ങളില്‍ കാട്ടു തീ പടരുന്നു . വർഷങ്ങൾക്ക് ശേഷമാണ് ഈ വനമേഖല ഇങ്ങനെ കത്തുന്നത്. ശബരിമല റോഡിന്റെ വശങ്ങളിൽ കത്തിയത് അതും ഒരു ഭീഷണിയാണ്. കത്തികരിഞ്ഞ മരങ്ങൾ റോഡിലേക്ക് വീണാൽ അതും അപകടം ക്ഷണിച്ചു വരുത്തും. അടിക്കാടുകൾ ഉണങ്ങി കിടക്കുന്നത് കാരണം രാക്ഷസീയമായി തീ നടമാടുകയാണ്. അട്ടത്തോടിന്റെ ജനപ്രതിനിധി കളക്റ്ററേ വിളിച്ചു പരാതി പറഞ്ഞപ്പോൾ മാത്രമാണ് ഫയർ ഫോഴ്സ് എത്തിയത് എന്ന് നാട്ടുകാർ പറയുന്നു.എന്നാൽ അവർക്കും കൂടുതൽ ഒന്നും ചെയ്യാൻ കഴിയുന്നില്ല എന്ന് ദൃക്സാക്ഷികൾ പറഞ്ഞത്. ഇന്നലെ പെയ്ത മഴ തീയുടെ കാഠിന്യം കുറച്ചു ഏങ്കിലും ഇന്ന് വീണ്ടും ആളികത്തുകയാണ്. ഉടൻ ബന്ധപ്പെട്ടവർ ഉണർന്ന് പ്രവർത്തിക്കണം. വന്യമൃഗങ്ങളുടെ ആവാസവ്യവസ്ഥിതി തെറ്റും. ഇവരുടെ ശല്ല്യം ജനങ്ങളിൽ എത്തും. കോടികളുടെ റവന്യൂ വരുമാനമാണ് കത്തി തീരുന്നത്. എല്ലാ…
Read More