konnivartha.com : ആധുനിക ജീപ്പുകളും മറ്റ് സംവിധാനങ്ങളും സംസ്ഥാന സർക്കാർ നൽകിയിട്ടും സാധാരണക്കാരായ ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന വന്യ മൃഗ ശല്യം നിയന്ത്രിക്കാൻ വനം വകുപ്പ് അലംഭാവം കാട്ടുന്നുവെന്ന് സി പി ഐ സംസ്ഥാന കൗൺസിൽ അംഗം പി ആർ ഗോപിനാഥൻ പറഞ്ഞു. രൂക്ഷമായ വന്യ മൃഗ ശല്യം പരിഹരിക്കുക, കർഷകർക്കും മനുഷ്യ ജീവനും സംരക്ഷണം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സി പി ഐ കൂടൽ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കോന്നി ഡി എഫ് ഒ ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കലഞ്ഞൂർ, കൂടൽ മേഖലകളിൽ ജനവാസ മേഖലകളിൽ വന്യ മൃഗ ശല്യം ഏറി വരികയാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ ഭരിക്കുമ്പോൾ പത്ത് വർഷം വനം വകുപ്പ് കൈകാര്യം ചെയ്ത പാർട്ടിയാണ് സി പി ഐ. നാട്ടിൽ…
Read More