പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ അടുത്ത അഞ്ചു വര്‍ഷത്തേക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഏറ്റെടുക്കാന്‍ കഴിയുന്ന സംയുക്ത പദ്ധതികള്‍ക്ക് രൂപം നല്‍കുന്നതിന് ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ജില്ലയിലെ വിഷയ മേഖലാ വിദഗ്ധര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, എന്നിവരടങ്ങിയ ആദ്യയോഗം ചേര്‍ന്നു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം ഡോ. കെ.എന്‍. ഹരിലാല്‍ ഉദ്ഘാടനം ചെയ്തു. പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് കെ.എന്‍.ഹരിലാല്‍ നിര്‍ദേശിച്ചു. പദ്ധതി നിര്‍വഹണം ജില്ലാ ആസൂത്രണ സമിതി സൂക്ഷ്മമായി നിരന്തരം വിലയിരുത്തണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയുടെ സമഗ്ര വികസനത്തിന് വഴിയൊരുക്കുന്ന സംയുക്ത പദ്ധതികള്‍ക്ക് രൂപം നല്‍കുന്നതിനും യോഗം തീരുമാനിച്ചു. ത്രിതല പഞ്ചായത്തുകളുടെയും നാഷണല്‍ ഹെല്‍ത്ത് മിഷന്റെയും സംയുക്താ ആഭിമുഖ്യത്തില്‍ ജില്ലയില്‍ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ടൂറിസം രംഗത്ത് ജില്ലാ ടൂറിസം…
Read More