ഭക്ഷ്യസുരക്ഷാ ലൈസന്‍സ്: വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിക്കണം ഭക്ഷ്യവസ്തുക്കളുടെ ഉത്പാദന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ സമയബന്ധിതമായി വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിക്കണം. കോവിഡ് സാഹചര്യത്തില്‍ ഭക്ഷ്യസുരക്ഷാ ലൈസന്‍സുമായി ബന്ധപ്പെട്ടുള്ള വാര്‍ഷിക റിട്ടേണ്‍ പിഴ കൂടാതെ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി 2021 ഓഗസ്റ്റ് 31 വരെ നീട്ടി ഭക്ഷ്യസുരക്ഷാ നിലവാര അതോറിറ്റി അനുമതി നല്‍കിയിട്ടുണ്ട്. ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനം നടത്തുന്നതിന് ഭക്ഷ്യസുരക്ഷാ ലൈസന്‍സ് ലഭിച്ചിട്ടുള്ള സ്ഥാപനങ്ങള്‍ ഫോറം ഡി ഒന്നിലും, പാല്‍ ഉത്പന്നങ്ങളുടെ ഉത്പാദക യൂണിറ്റുകള്‍, സൊസൈറ്റികള്‍ തുടങ്ങിയവ വാര്‍ഷിക റിട്ടേണ്‍ ഫോറം ഡി 2വിലുമാണ് സമര്‍പ്പിക്കേണ്ടത്. ഭക്ഷ്യസുരക്ഷ ലൈസന്‍സ് നല്‍കുന്ന ഫോസ്‌കോസ് എന്ന സൈറ്റിലൂടെ ഓണ്‍ലൈനായി വേണം റിട്ടേണ്‍ സമര്‍പ്പിക്കേണ്ടത്. അക്ഷയ സെന്ററുകള്‍ വഴി സമര്‍പ്പിക്കാം. റിട്ടേണ്‍ യഥാസമയം സമര്‍പ്പിക്കാത്ത സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തും. കൂടാതെ ലൈസന്‍സ് പുതുക്കി ലഭ്യമാകാത്ത സാഹചര്യവും ഉണ്ടാകാം. ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങള്‍ക്കും ഇ-മെയില്‍ വഴി അറിയിപ്പ് നല്‍കിയിട്ടുണ്ട്.…
Read More