പ്രകൃതി സൗഹൃദമാക്കണം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രകൃതി സൗഹൃദ വസ്തുക്കള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്, പിവിസി നിര്‍മിത വസ്തുക്കളും എല്ലാവിധ നിരോധിത വസ്തുക്കളും ഒഴിവാക്കണം. തെര്‍മോകോള്‍, പ്ലാസ്റ്റിക് പ്രചാരണ സാമഗ്രികള്‍ അനുവദനീയമല്ല. ഇത്തരം വസ്തുക്കള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ തദ്ദേശസ്ഥാപന സെക്രട്ടറിമാരും തെരഞ്ഞെടുപ്പ് സ്‌ക്വാഡും നടപടി സ്വീകരിക്കും. – പി.ബി.നൂഹ്, ജില്ലാ കളക്ടര്‍ കോന്നി വാര്‍ത്ത : തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് ഫ്‌ളക്‌സ് പുറത്ത്. ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്ലാസ്റ്റിക് വസ്തുക്കളും ഫ്‌ളക്‌സും ഉപയോഗിക്കരുതെന്ന് ജില്ലാ കളക്ടറും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുമായ പി.ബി. നൂഹ് അറിയിച്ചു. ഹരിത പെരുമാറ്റച്ചട്ടം പാലിച്ചാകണം പ്രചാരണമെന്ന് ഹൈക്കോടതിയുടേയും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെയും കര്‍ശന നിര്‍ദേശമുണ്ട്. കൂടാതെ സംസ്ഥാനത്ത് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ക്ക് നിരോധനവുമുണ്ട്. പ്ലാസ്റ്റിക് ഉപയോഗിക്കാന്‍ പറ്റാതായതോടെ പ്രചാരണ രീതികള്‍ പഴയകാലത്തേക്ക് മടങ്ങുകയാണ്. പലയിടത്തും ചുവരെഴുത്തുകളും തുണി ബാനറുകളും…
Read More