konnivartha.com: പുതുപ്പള്ളി മണ്ഡലത്തില്‍ ചാണ്ടി ഉമ്മന് വേണ്ടി ഫ്ലെക്സ് ബോര്‍ഡുകള്‍ നിരന്നു .ഒറ്റ രാത്രി കൊണ്ട് നൂറുകണക്കിന് ഫ്ലെക്സ് ബോര്‍ഡുകള്‍ ആണ് മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ ഉയര്‍ന്നത് . .പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ യുഡിഎഫ് സ്ഥാനാർഥിയാകും എന്ന സന്ദേശം പടര്‍ന്നതോടെ അണികള്‍ ആവേശത്തിലാണ് . കെപിസിസി പ്രസിഡന്റ് കെ സുധാകരനാണ് സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. കന്റോൺമെന്റ് ഹൗസില്‍ നടന്ന കോണ്‍ഗ്രസ് നേതാക്കളുടെ ചര്‍ച്ചയ്ക്ക് ശേഷമാണ് ചാണ്ടിഉമ്മന്‍റെ പേര് കെ സുധാകരൻ ഹൈക്കമാൻഡിന് കൈമാറിയത്. എഐസിസി ആസ്ഥാനത്ത് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലുമായി ചര്‍ച്ച നടത്തിയ ശേഷമാണ് പ്രഖ്യാപനം. സെപ്തംബർ 5നാണ് പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ്. വോട്ടെണ്ണൽ സെപ്തംബർ എട്ടിന് നടക്കും. വ്യാഴാഴ്ച വിജ്ഞാപനം പുറത്തിറക്കും. നാമനിർദേശപത്രിക സമർപ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 17 ആണ്. എംഎൽഎയായിരുന്ന ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്നാണ് മണ്ഡലത്തിൽ…
Read More