അരുണ്‍ രാജ് @ശബരിമല /കോന്നി വാര്‍ത്ത ഡോട്ട് കോം രക്ഷാപ്രവര്‍ത്തന ഉപകരണങ്ങള്‍ പരിചയപ്പെടുത്തി ഫയര്‍ഫോഴ്സ് അടിയന്തര സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഉപയോഗിക്കുന്ന സാധനങ്ങളും, അവ ഉപയോഗിക്കുന്ന രീതിയുടെ പരിചയപ്പെടുത്തലും ബോധവത്കരണ ക്ലാസും ശബരിമല സന്നിധാനം ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ ഫയര്‍ ഫോഴ്സിന്റെ നേതൃത്വത്തില്‍ നടത്തി. വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, മരാമത്ത് ജീവനക്കാര്‍ എന്നിവര്‍ക്കായാണ് പരിചയപ്പെടുത്തലും, ബോധവത്കരണ ക്ലാസും നടത്തിയത്. സ്പെഷ്യല്‍ ഓഫീസര്‍ എസ്.സൂരജിന്റെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ സ്റ്റേഷന്‍ ഓഫീസര്‍ എസ്. ഗോപകുമാര്‍ ക്ലാസ് നയിച്ചു. മരാമത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍ കെ. സുനില്‍കുമാര്‍, പ്രോട്ടോക്കോള്‍ ഓഫീസര്‍ ജി. മനോജ് കുമാര്‍, ദേവസ്വം ബോര്‍ഡ് ഫെസ്റ്റിവെല്‍ കണ്‍ട്രോളര്‍ ബി.എസ്. ശ്രീകുമാര്‍, സന്നിധാനം മെഡിക്കല്‍ ഓഫീസര്‍ മൃദുല്‍ മുരളീകൃഷ്ണ തുടങ്ങിയവര്‍ സംസാരിച്ചു . ശബരിമലയില്‍ മികച്ച കോവിഡ് സുരക്ഷാ ക്രമീകരണങ്ങള്‍ മണ്ഡല-മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ച് മികച്ച കോവിഡ് 19 സുരക്ഷാ…
Read More