വീട്ടിനുമുന്നിൽ പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തതിന് മർദ്ദനം : 3 പ്രതികൾ പിടിയിൽ

  പത്തനംതിട്ട : അടൂർ ബൈപാസിൽ തിങ്കളാഴ്ച്ച വീടിനുമുന്നിൽ പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്ത യുവാവിനെയും ഭാര്യയെയും മറ്റും മർദ്ദിച്ച കേസിൽ മൂന്ന് പ്രതികളെ അടൂർ പോലീസ് പിടികൂടി. പെരിങ്ങനാട് മുണ്ടപ്പള്ളി കാർത്തികനിവാസിൽ ഉത്തമന്റെ മകൻ അജയ് (23), പെരിങ്ങനാട് ചെറുപുഞ്ച കലതിവിളയിൽ സോമരാജന്റെ മകൻ നിഖിൽ സോമൻ (21), പെരിങ്ങനാട് പള്ളിക്കൽ മേലൂട് ശ്രീനിലയം വീട്ടിൽ സന്തോഷ്‌ കുമാറിന്റെ മകൻ ശ്രീനി സന്തോഷ് (25) എന്നിവരാണ് അറസ്റ്റിലായത്. മൂന്നാളം ഉഷസ് വീട്ടിൽ സോമന്റെ മകൻ വിഷ്ണു സോമ(33) ന്റെ പരാതിയിലെടുത്ത കേസിലാണ് നടപടി. ദീപാവലി ദിവസം, പതിനഞ്ചോളം വരുന്ന പ്രതികൾ ബൈപാസിൽ പടക്കം പൊട്ടിച്ചിരുന്നു, വിഷ്ണുവിന്റെ കുടുംബവീടിനു മുന്നിലും ഇപ്രകാരം ചെയ്തത് ചോദ്യം ചെയ്തപ്പോൾ പ്രകോപിതരായ പ്രതികൾ, അസഭ്യം വിളിച്ചുകൊണ്ടു മർദ്ദനം അഴിച്ചുവിടുകയായിരുന്നു. ആദ്യം വീട്ടിൽ നിന്നിറങ്ങിവന്ന വിഷ്ണുവിന്റെ സഹോദരനെ ഒന്നും രണ്ടും പ്രതികളായ അജയ്,…

Read More