പ്ലാസ്റ്റിക് ഗോഡൗണിന് തീപിടിച്ചു: 12 യൂണിറ്റ് ഫയർഫോഴ്സ് തീ അണയ്ക്കാന്‍ ശ്രമിക്കുന്നു

  തിരുവനന്തപുരം കൊച്ചുവേളിയിൽ പ്ലാസ്റ്റിക് ഗോഡൗണിന് തീപിടിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.12 യൂണിറ്റ് ഫയർഫോഴ്സ് സംഭവസ്ഥലത്തെത്തി .സൂര്യ പാക്ക് എന്ന ഗോഡൗണിലാണ് തീപിടിത്തം.പ്ലാസ്റ്റിക്ക് കുപ്പികൾ വലിയ ചാക്കുകളിൽ നിറച്ച് കൂട്ടിയിട്ടിരിക്കുന്നതിനാൽ ഫയർഫോഴ്സിന് ഉള്ളിലേക്ക് കടക്കാന്‍ കഴിയില്ല . പ്ലാസ്റ്റിക് ഗോഡൗണിൽ എത്തിച്ച് റീസൈക്കിൾ ചെയ്ത് വീണ്ടും പ്ലാസ്റ്റിക്കാക്കുന്ന സ്ഥാപനമാണിത്.ജനസാന്ദ്രതയുള്ള പ്രദേശത്തേക്ക് തീ ആളി പടരാതിരിക്കാനുള്ള ശ്രമം ഫയർ ഫോഴ്സ് നടത്തുന്നു.

Read More