കോടിക്കണക്കിനു രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തി ബെംഗളൂരു നിന്നും മുങ്ങിയ എ ആൻഡ് എ ചിറ്റ് ഫണ്ട് ഉടമ ടോമി എ. വർഗീസിനെ കണ്ടെത്താൻ കേരളത്തിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു.ഫോൺ കൊച്ചിയില്‍ വെച്ചാണ് സ്വിച്ച് ഓഫായതു എന്ന് പോലീസ് കണ്ടെത്തി . ബെംഗളൂരുവിൽ തട്ടിപ്പിനിരയായ മലയാളികള്‍ ഉള്‍പ്പെടെ 395 പേർ സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി.ഏകദേശം നൂറു കോടിയിലധികം രൂപയുടെ ഇടപാടുകള്‍ ഉണ്ട് . ചിട്ടി ആണ് പ്രധാനമായും നടത്തി വന്നത് .കൂടെ ഉയര്‍ന്ന പലിശ നല്‍കി ആളുകളില്‍ നിന്നും വന്‍ തുക നിക്ഷേപമായി സ്വീകരിച്ചിരുന്നു . പലിശ കൃത്യമായി ഇടപാടുകാര്‍ക്ക് ലഭിച്ചിരുന്നു . ടോമി, ഭാര്യ ഷൈനി എന്നിവരെ കഴിഞ്ഞ ഏഴു മുതൽ കാണാതായതോടെയാണു നിക്ഷേപകർ പരാതി നൽകിയത്.കുട്ടനാട് രാമങ്കരിനിവാസിയാണ് ടോമി .ബെംഗളൂരുവിൽ ഇരുപത്തി അഞ്ചു വര്‍ഷമായി ചിട്ടി സ്ഥാപനം നടത്തി വന്നിരുന്നു .
Read Moreടാഗ്: finance scam
കോടികളുടെ സാമ്പത്തിക തട്ടിപ്പ് : ഫിനാൻസ് പൂട്ടി
konnivartha.com: കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ തിരുവനന്തപുരം കാട്ടാക്കട പ്ലാവൂർ നെല്ലിമൂട്ടിൽ ഫിനാൻസ് പൂട്ടി . ഉടമ പ്രമോദ് ആറു മാസം മുന്നേ നാട് വിട്ടു . എട്ടു കോടിയോളം രൂപ നിക്ഷേപകർക്ക് ഇയാള്‍ നൽകാനുണ്ടെന്നാണ് പ്രാഥമിക വിവരം . ആമച്ചൽ ഭാഗത്തും ഇയാൾ ബാങ്ക് നടത്തിയിരുന്നു. ഈ ബാങ്കിലെ നിക്ഷേപകർക്കും പണം നഷ്ടമായി.പരാതിയെ തുടര്‍ന്ന് പോലീസ് ഇടപെട്ട് ആണ് സ്ഥാപനം പൂട്ടിയത്.പണം നഷ്ടപ്പെട്ട നിക്ഷേപകർ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകി. രേഖകൾ കണ്ടെടുത്ത ശേഷമാണ് സ്ഥാപനം പോലീസ് പൂട്ടിയത്. ആമച്ചലിലെ സ്ഥാപനവും പോലീസ് നേരത്തെ പൂട്ടിയിരുന്നു. സമീപകാലത്തായി നിരവധി ഫിനാന്‍സ് സ്ഥാപനങ്ങള്‍ ആണ് കോടികളുടെ നിക്ഷേപം കവര്‍ന്നത് . കോന്നി വകയാര്‍ പോപ്പുലര്‍ ഫിനാന്‍സില്‍ തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങളിലെ നിക്ഷേപം ഉടമകള്‍ തന്നെ കൊള്ളയടിച്ചു മുങ്ങുന്ന രീതി ആണ് കാണുന്നത് . കോടികളുടെ…
Read More