കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ക്ലാസുകളും ക്യാമ്പസും കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡിനെ തുടര്‍ന്ന് അടച്ചിട്ടിരുന്ന പത്തനംതിട്ട ജില്ലയിലെ കോളേജുകളിലും ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അവസാന വര്‍ഷ ബിരുദ ക്ലാസുകള്‍ (5/6 സെമസ്റ്റര്‍), ബിരുദാനന്തര ബിരുദ ക്ലാസുകള്‍ (3/4 സെമസ്റ്റര്‍) തുടങ്ങിയവ ആരംഭിച്ചു. കോളജുകളുടെ അകത്തേക്ക് പ്രവേശിക്കുന്ന കവാടങ്ങളില്‍ തന്നെ സാനിറ്റൈസറും താപനില പരിശോധിക്കുന്നതിനായി തെര്‍മല്‍ സ്‌കാനറും സജീകരിച്ചിട്ടുണ്ട്. വായും മൂക്കും മൂടത്തക്കവിധം എല്ലാവരും മാസ്‌ക് ധരിച്ചിരുന്നു. ബിരുദാനന്തര ബിരുദ ക്ലാസുകള്‍ മുഴുവന്‍ വിദ്യാര്‍ഥികളെയും ഉള്‍കൊള്ളിച്ചുകൊണ്ട് നടത്താനും ബിരുദ ക്ലാസുകള്‍ ആവശ്യമെങ്കില്‍ 50 ശതമാനം വിദ്യാര്‍ഥികളെ ഒരു ബാച്ച് ആയി പരിഗണിച്ച് ഇടവിട്ടുള്ള ദിവസങ്ങളിലോ ആവശ്യത്തിന് സ്ഥലം ലഭ്യമായ ഇടങ്ങളില്‍ പ്രത്യേക ബാച്ചുകളായി ദിവസേനയോ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. സയന്‍സ് വിഷയങ്ങളില്‍ പ്രാക്ടിക്കല്‍ വിഷയങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് ക്ലാസുകള്‍ ആരംഭിച്ചിരിക്കുന്നത്. ഉന്നത…
Read More